---
title: "#CITU | നാടാകെ ശുചീകരണവുമായി സിഐടിയു സ്ഥാപിതദിനം"
english_title: "#CITU #foundation #day with #nationwide #sanitation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208811/citu-foundation-day-with-nationwide-sanitation"
published_at: "2024-05-31T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66594e858d986_citu.jpg"
keywords: []
---

# #CITU | നാടാകെ ശുചീകരണവുമായി സിഐടിയു സ്ഥാപിതദിനം

> **Lead Summary:** കൊച്ചി : സിഐടിയുവിന്റെ 54–-ാമത് സ്ഥാപിത ദിനത്തിൽ ജില്ലയിൽ തൊഴിൽ കേന്ദ്രങ്ങളിലും സ്ഥാപനങ്ങൾക്കുമുന്നിലും പതാക ഉയർത്തി.

## Article Content

കൊച്ചി : സിഐടിയുവിന്റെ 54–-ാമത് സ്ഥാപിത ദിനത്തിൽ ജില്ലയിൽ തൊഴിൽ കേന്ദ്രങ്ങളിലും സ്ഥാപനങ്ങൾക്കുമുന്നിലും പതാക ഉയർത്തി.

ദിനാചരണത്തിന്റെ ഭാഗമായി 161 കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ഏലൂർ മഞ്ഞുമ്മൽ ബഡ്സ് സ്കൂൾ ശുചീകരണം അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.

കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് പരിസരം വൃത്തിയാക്കൽ അഖിലേന്ത്യാ കൗൺസിൽ അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. പറവൂരിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ശർമ ഉദ്ഘാടനം ചെയ്തു.

അമ്പലമുകൾ റിഫൈനറി പരിസരം ശുചീകരണം ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, ഇരുമ്പനം ബിപിസിഎൽ പരിസരം ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, എറണാകുളം മാർക്കറ്റ് മേയർ എം അനിൽകുമാർ, കാക്കനാട് സെസ് ജില്ലാ ട്രഷറർ സി കെ പരീത്, വെണ്ണല ആലിൻചുവട് ജങ്‌ഷൻ സി എം ദിനേശ്‌ മണി, പൊന്നുരുന്നി ഗവ. എൽപി സ്കൂൾ സി കെ മണിശങ്കർ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.

തൃപ്പൂണിത്തുറ ആസാദ് മൈതാനവും പാർക്ക്: എം പി ഉദയൻ, ഇരുമ്പനം ഐഒസിഎൽ: ബി ഹരികുമാർ, വില്ലിങ്‌ഡൺ ഐലൻഡ്‌: സി ഡി നന്ദകുമാർ, മുനമ്പം പൊലീസ് സ്റ്റേഷൻ കോമ്പൗണ്ട്: കെ എ അലി അക്ബർ, വെളിയത്തുനാട് എംഐയുപിഎസ്: എ പി ലൗലി, വരാപ്പുഴ പിഎച്ച്സി: സുമേഷ് പത്മൻ, അങ്കമാലി ടൗൺ: എം ജി അജി,

പറവൂർ ഗവ. എൽപി സ്കൂൾ: ടി ആർ ബോസ്, കളമശേരി പിഎച്ച്സി: മുജീബ് റെഹ്മാൻ, പിറവം ഗവ. ജിഎച്ച്എസ്എസ്: പി എസ് മോഹനൻ, കൂത്താട്ടുകുളം ടൗൺ യുപി സ്കൂൾ: ലിസി വർഗീസ്, തിരുവാണിയൂർ പിഎച്ച്സി: കെ എസ് അരുൺകുമാർ, ഇടപ്പള്ളി ചങ്ങമ്പുഴ നഗർ: എ ജി ഉദയകുമാർ,

പടമുകൾ എൽപി സ്കൂൾ: സോണി കോമത്ത്, കൈതാരം വിഎച്ച്എസ്എസ്: എം ബി സ്യമന്തഭദ്രൻ, തോപ്പുംപടി ഹാർബർ പാലത്തിന്റെ എതിർവശം: കെ ജെ മാക്സി എംഎൽഎ, തോപ്പുംപടി ഫിഷറീസ് ഹാർബർ: കെ എം റിയാദ്, കുമ്പളങ്ങി നോർത്ത്: പി എ പീറ്റർ,

ആലുവ റെയിൽവേ സ്റ്റേഷൻ പരിസരം: വി സലിം, പെരുമ്പാവൂർ ടൗൺ: എൻ സി മോഹനൻ, പോത്താനിക്കാട് ഗവ. ആശുപത്രി: ഷാജി മുഹമ്മദ്, കൊച്ചിൻ ഷിപ്‌യാർഡ്: പി എ വിനീഷ്, മുണ്ടംവേലി നേവി നഗറിന് മുൻവശം: കെ എ എഡ്വിൻ, കോതമംഗലം ടൗൺ യുപി സ്കൂൾ: കെ എ ജോയ്,

മൂവാറ്റുപുഴ ജനറൽ ആശുപത്രി പരിസരം: എ എ അൻഷാദ്, കാക്കനാട് എൽപി സ്കൂൾ: കെ ടി എൽദൊ, പാലാരിവട്ടം ജങ്‌ഷൻ: എ എൻ സന്തോഷ്,

പൂണിത്തുറ പാർക്ക്: പി വി ചന്ദ്രൻ, മേനക ജങ്‌ഷൻ: വിനോദ് മാത്യു, കമാലക്കടവ് ജങ്‌ഷൻ: വി സി ബിജു, പ്യാരി ജങ്‌ഷൻ: എം കെ അഭി, ഫോർട്ട് കൊച്ചി വെളി: ബെന്നി ഫെർണാണ്ടസ്, പുതുമന ആരോഗ്യകേന്ദ്രം: പി എസ് സുബ്രഹ്മണ്യൻ തുടങ്ങിയവർ ഉദ്‌ഘാടനം ചെയ്‌തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208811/citu-foundation-day-with-nationwide-sanitation)