---
title: "#PolandSokolikCup | പോളണ്ട് സോകോലിക് കപ്പിൽ ബൂട്ടണിയാൻ പള്ളുരുത്തി സ്വദേശിയായ അഞ്ചാംക്ലാസുകാരൻ"
english_title: "A 5th #grader from #Pallurutti wins #Poland #Sokolik #Cup"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208808/a-5th-grader-from-pallurutti-wins-poland-sokolik-cup"
published_at: "2024-05-31T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66594cc8cb419_poland.jpg"
keywords: []
---

# #PolandSokolikCup | പോളണ്ട് സോകോലിക് കപ്പിൽ ബൂട്ടണിയാൻ പള്ളുരുത്തി സ്വദേശിയായ അഞ്ചാംക്ലാസുകാരൻ

> **Lead Summary:** പള്ളുരുത്തി : പോളണ്ട് സോകോലിക് കപ്പിൽ ബൂട്ടണിയാൻ പള്ളുരുത്തി സ്വദേശിയായ അഞ്ചാംക്ലാസുകാരൻ.

## Article Content

പള്ളുരുത്തി : പോളണ്ട് സോകോലിക് കപ്പിൽ ബൂട്ടണിയാൻ പള്ളുരുത്തി സ്വദേശിയായ അഞ്ചാംക്ലാസുകാരൻ.

ജൂൺ ഏഴുമുതൽ ഒമ്പതുവരെ പോളണ്ടിൽ നടക്കുന്ന പത്തുവയസ്സിൽ താഴെയുള്ളവരുടെ സോകോലിക് കപ്പിലാണ് പള്ളുരുത്തി സ്വദേശി ഇവാൻ നെവിൻ പങ്കെടുക്കുന്നത്. ഇന്ത്യയിൽനിന്ന് പങ്കെടുക്കുന്ന ഏക ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രതിനിധാനംചെയ്‌താണ്‌ ഇവാൻ ഗോൾവല കാക്കാൻ ഇറങ്ങുന്നത്.

പള്ളുരുത്തിയിലെ ഡോ. നെവിൻസ് ഫാമിലി ഡെന്റൽ ക്ലിനിക് നടത്തുന്ന ഡോ. നെവിൻ തോമസിന്റെയും ഡോ. ജെഫ്നയുടെയും മകനാണ് ഇവാൻ നെവിൻ. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ഹുഡ് അക്കാദമിയിൽ കോച്ച് അരുൺ പുഷ്പന്റെ കീഴിലാണ്‌ പരിശീലനം.

ഗ്രൂപ്പ് മൂന്നിൽ എംടികെ ബുഡാപെസ്റ്റ്, എഫ്എസ് മ്രിയ, എഫ്സി വിസ്ഗോ റോഡ്, ബിഎഫ്എ വിൽനോ, സോകോലികി സ്റ്റാറി ടീമുകൾക്കൊപ്പമാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക. മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് ഇവാൻ നെവിൻ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208808/a-5th-grader-from-pallurutti-wins-poland-sokolik-cup)