---
title: "#arrest | പൊലീസ് കസ്റ്റഡിയിൽനിന്ന് ഓടിക്കളഞ്ഞ പ്രതിയെ പട്ടിക്കൂട്ടിൽനിന്ന്​ പിടികൂടി "
english_title: "The #suspect who #ran away from the police custody was #caught from the #dog #cage"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208579/the-suspect-who-ran-away-from-the-police-custody-was-caught-from-the-dog-cage"
published_at: "2024-05-30T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6657ff5970348_arrest.jpg"
keywords: []
---

# #arrest | പൊലീസ് കസ്റ്റഡിയിൽനിന്ന് ഓടിക്കളഞ്ഞ പ്രതിയെ പട്ടിക്കൂട്ടിൽനിന്ന്​ പിടികൂടി 

> **Lead Summary:** പ​ള്ളുരു​ത്തി: മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ൽ നി​ന്ന് കടന്ന പ്ര​തി​യെ പി​ന്നീ​ട് ഡോ​ക്ട​റു​ടെ വീ​ട്ടി​ലെ പ​ട്ടിക്കൂട്ടി​ൽ നി​ന്ന് പി​ടി​കൂ​ടി.

## Article Content

പ​ള്ളുരു​ത്തി: മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ൽ നി​ന്ന് കടന്ന പ്ര​തി​യെ പി​ന്നീ​ട് ഡോ​ക്ട​റു​ടെ വീ​ട്ടി​ലെ പ​ട്ടിക്കൂട്ടി​ൽ നി​ന്ന് പി​ടി​കൂ​ടി.

കാ​പ്പ നി​യ​മ പ്ര​കാ​രം പ​ള്ളു​രു​ത്തി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത അ​രൂ​ക്കു​റ്റി വ​ടു​ത​ല സ്വ​ദേ​ശി​യും ഇ​പ്പോ​ൾ ഇ​ട​ക്കൊ​ച്ചി അ​ക്വി​നാ​സ് കോ​ളേ​ജി​ന് സ​മീ​പം താമസിക്കുന്നയാളുമായ ത​ട്ടേ​ക്കാ​ട് വീ​ട്ടി​ൽ ചെ​ട്ടി​പ്പ​റ​മ്പ് മ​നീ​ഷ് (29)ആ​ണ് ബു​ധ​നാ​ഴ്ച വൈ​കി​ട്ട് കൈ​വി​ല​ങ്ങ് അ​ണി​യി​ച്ച് ക​രു​വേ​ലി​പ്പ​ടി മ​ഹാ​രാ​ജാ​സ് താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ കൊ​ണ്ടു​വ​ര​വേ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്.

ഇ​യാ​ൾ ക​രു​വേ​ലി​പ്പ​ടി മൈ​ത്രി ന​ഗ​റി​ലെ ര​ണ്ട് വീ​ടു​ക​ളി​ൽ ക​യ​റു​ക​യും അ​വി​ടെ നി​ന്ന് വീ​ട്ടു​കാ​ർ എ​തി​ർ​ത്ത​തോ​ടെ ഓ​ടി സ​മീ​പ​ത്തെ ഡോ​ക്ട​റു​ടെ വീ​ട്ടി​ലെ പ​ട്ടി​ക്കൂ​ട്ടി​ൽ ​ഒ​ളി​ച്ചി​രി​ക്കു​ക​യുമാ​യി​രു​ന്നു.

തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി കൂ​ട്ടി​ൽ നി​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​ക ശ്ര​മം, ഭ​വ​ന ഭേ​ദ​നം, ല​ഹ​രി കേ​സ് ഉ​ൾ​പ്പെ​ടെ പ​ന്ത്ര​ണ്ടോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ക്കാ​ൻ ഉ​ത്ത​ര​വാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208579/the-suspect-who-ran-away-from-the-police-custody-was-caught-from-the-dog-cage)