---
title: "#compensation | റോഡിലെ ഇരുമ്പുകുറ്റിയിൽ കയറി ടയർ നശിച്ചു; നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ കാറുടമ"
english_title: "The #tire was #destroyed by #hitting an #iron pole on the #road; #Car #owner #demanding #compensation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208573/the-tire-was-destroyed-by-hitting-an-iron-pole-on-the-road-car-owner-demanding-compensation"
published_at: "2024-05-30T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6657fc10486c8_car.jpg"
keywords: []
---

# #compensation | റോഡിലെ ഇരുമ്പുകുറ്റിയിൽ കയറി ടയർ നശിച്ചു; നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ കാറുടമ

> **Lead Summary:** **പറവൂർ : ** റോഡിൽനിന്ന ഇരുമ്പുകുറ്റി കയറി കാറിന്റെ ടയറുകൾ പൊട്ടിയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ വാഹന ഉടമ.

## Article Content

**പറവൂർ : ** റോഡിൽനിന്ന ഇരുമ്പുകുറ്റി കയറി കാറിന്റെ ടയറുകൾ പൊട്ടിയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ വാഹന ഉടമ.

പറവൂർ ഐശ്വര്യനഗർ തലക്കാട്ട് ടി ബി നസീർ പൊതുമരാമത്ത്‌ വകുപ്പിന്‌ പരാതി നൽകി. ഞായർ രാവിലെ 10.15ന്‌ പറവൂർ–-മാഞ്ഞാലി റൂട്ടിലെ ജാറപ്പടിയിലാണ്‌ സംഭവം. റോഡിനോടുചേർന്നുനിന്ന ചെറിയ ഇരുമ്പുകുറ്റിയിൽ കയറി കാറിന്റെ ഇടതുവശത്ത്‌ മുന്നിലും പിന്നിലുമുള്ള ടയറുകൾ പൊട്ടി.

മുമ്പ്‌ ഇവിടെ റിഫ്ലക്ടർ ബോർഡ് സ്ഥാപിച്ചിരുന്ന കുറ്റിയാണിത്. ബോർഡ് ഒടിഞ്ഞിട്ടും കുറ്റി നീക്കിയില്ല. വാഹന, കാൽനട യാത്രികർക്ക് അപകടം വരുത്തുന്നതരത്തിലാണ്‌ കുറ്റി നിൽക്കുന്നത്. നസീറിന്റെ വാഹനത്തിന്റെ പുതുതായി വാങ്ങിയ ടയറുകളാണ് നശിച്ചത്.

റോഡിന്റെ അറ്റകുറ്റപ്പണിയും നിയന്ത്രണവും പൊതുമരാമത്ത്‌ നിരത്ത് വിഭാഗം അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയർക്കാണ്.

കുറ്റി വഴിയിൽനിന്ന്‌ നീക്കാത്തത് ജീവനക്കാരുടെ അനാസ്ഥയാണെന്നും വാഹനത്തിന്റെ കേടുപാടുകൾതീർക്കാൻ 12,370 രൂപ നഷ്ടപരിഹാരം വേണമെന്നും പരാതിയിൽ പറയുന്നു. തുക ലഭിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് നസീർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208573/the-tire-was-destroyed-by-hitting-an-iron-pole-on-the-road-car-owner-demanding-compensation)