---
title: "#suicide | അച്ഛനെയും നാല് വയസ്സുള്ള മകനെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കുടുംബപ്രശ്നമെന്ന് നിഗമനം"
english_title: "A #father and his four-year-old son were #found #hanging in #their #rented #house; It is #concluded that it is a family problem"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208484/a-father-and-his-four-year-old-son-were-found-hanging-in-their-rented-house-it-is-concluded-that-it-is-a-family-problem"
published_at: "2024-05-29T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6657358d55088_suicide.jpg"
keywords: []
---

# #suicide | അച്ഛനെയും നാല് വയസ്സുള്ള മകനെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കുടുംബപ്രശ്നമെന്ന് നിഗമനം

> **Lead Summary:** **കൊച്ചി:** വരാപ്പുഴ മണ്ണംതുരുത്തിൽ അച്ഛനെയും നാല് വയസ്സുള്ള മകനെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

## Article Content

**കൊച്ചി:** വരാപ്പുഴ മണ്ണംതുരുത്തിൽ അച്ഛനെയും നാല് വയസ്സുള്ള മകനെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

മകനെ കൊന്നശേഷം പിതാവ് തൂങ്ങിമരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണു സൂചന.

മലപ്പുറം ആതവനാട് കോരൻന്തൊടി സ്വദേശി ഷരീഫ് (41), മകൻ അൽഫിഫാസ് (4) എന്നിവരാണ് മരിച്ചത്. മൂന്നു മാസമായി വരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുകയാണിവർ.

ഖദീജയാണ് ഭാര്യ. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഭാര്യ ഇപ്പോൾ മറ്റൊരിടത്താണ് താമസം. പുലർച്ചെ ആത്മഹത്യ ചെയ്തതായാണ് സൂചന. ആത്മഹത്യ ചെയ്യുന്ന വിവരം ഷരീഫ് ഭാര്യയെ അറിയിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208484/a-father-and-his-four-year-old-son-were-found-hanging-in-their-rented-house-it-is-concluded-that-it-is-a-family-problem)