---
title: " #heavyrain | ശക്തമായ മഴയില്‍ വെള്ളക്കെട്ടിലായി അങ്കമാലി"
english_title: "#Angamali #flooded due to #heavy #rain"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208328/angamali-flooded-due-to-heavy-rain"
published_at: "2024-05-29T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656b6508fa2d_flood3.jpg"
keywords: []
---

#  #heavyrain | ശക്തമായ മഴയില്‍ വെള്ളക്കെട്ടിലായി അങ്കമാലി

> **Lead Summary:** **അങ്കമാലി :** ശക്തമായ മഴയില്‍ വെള്ളക്കെട്ടിലായി അങ്കമാലി.

## Article Content

**അങ്കമാലി :** ശക്തമായ മഴയില്‍ വെള്ളക്കെട്ടിലായി അങ്കമാലി.

അങ്ങാടിക്കടവ് ജങ്ഷൻ, ക്യാമ്പ് ഷെഡ് റോഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പഴയ മാർക്കറ്റ് റോഡ് എന്നിവിടങ്ങള്‍ വെള്ളക്കെട്ടിലായി.

റോഡോരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു. അങ്കമാലി ന​ഗരസഭ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നതാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം.

കുറെനാളായി ചെറിയ മഴ പെയ്താല്‍പോലും വെള്ളക്കെട്ടിലാകുന്ന സ്ഥിതിയിലാണ് അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്. മഴ കനത്തതോടെ വെള്ളക്കെട്ട് രൂക്ഷമായി യാത്രക്കാര്‍ ദുരിതത്തിലായി. ബുധനാഴ്ച മന്ത്രി കെ ബി ​ഗണേഷ്‌കുമാര്‍ ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിച്ചിരുന്നു.

സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ന​ഗരസഭ മഴക്കാലപൂര്‍വ ശുചീകരണം നടത്താത്തതില്‍ എല്‍‍ഡിഎഫ് അം​ഗങ്ങള്‍ കൗണ്‍സിലില്‍ പ്രതിഷേധിച്ചിരുന്നു.

സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തു. പൊലീസ് എത്തി ചർച്ചയിലൂടെയാണ് സമരം അവസാനിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208328/angamali-flooded-due-to-heavy-rain)