---
title: " #boat | മീൻപിടിക്കാൻ കടലിലേക്ക് പോയ ബോട്ട് മുങ്ങി;തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു"
english_title: "The #boat that #went to the #sea to #catch #fish #sank; the #workers #swam to #escape"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208309/the-boat-that-went-to-the-sea-to-catch-fish-sank-the-workers-swam-to-escape"
published_at: "2024-05-29T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656a98b013e5_boat.jpg"
keywords: []
---

#  #boat | മീൻപിടിക്കാൻ കടലിലേക്ക് പോയ ബോട്ട് മുങ്ങി;തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു

> **Lead Summary:** **വൈപ്പിൻ :** ചൊവ്വ പുലർച്ചെ മീൻപിടിക്കാൻ കടലിലേക്ക് പോയ ബോട്ട് മുങ്ങി. അഞ്ച്‌ തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു.

## Article Content

**വൈപ്പിൻ :** ചൊവ്വ പുലർച്ചെ മീൻപിടിക്കാൻ കടലിലേക്ക് പോയ ബോട്ട് മുങ്ങി. അഞ്ച്‌ തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു.

പുതുവൈപ്പ് അഞ്ചലശേരി രമണന്റെ ഉടമസ്ഥതയിലുള്ള ബോട്ട് ‘മുത്തപ്പന്‍’ അഞ്ചരയോടെയാണ് കടലിലേക്ക് പോയത്. തെക്ക് കൊച്ചി സൗദി പടിഞ്ഞാറ് വലവിരിച്ചതോടെ വലിയ കാറ്റും മഴയും ആരംഭിച്ചു.

വല വലിച്ച് തിരിച്ചുപോകാൻ ഒരുങ്ങുമ്പോഴേക്കും ബോട്ടിന്റെ അടിപ്പലക ഇളകി ബോട്ടിൽ വെള്ളം കയറി. ബോട്ടിലുണ്ടായിരുന്ന അഞ്ച്‌ തൊഴിലാളികളും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. ബോട്ടിലുണ്ടായിരുന്ന കന്നാസും പലകയുമെടുത്ത് എല്ലാവരും കടലിൽ ചാടി നീന്തി സൗദി തീരത്തെത്തി.

നാട്ടുകാരുടെ സഹായത്തോടെ തൊഴിലാളികളെ എറണാകുളം ജനറൽ ആശുപത്രിൽ എത്തിച്ചു. ആർക്കും ഗുരുതരപരിക്കില്ല.

പുതുവൈപ്പ് അഞ്ചലശേരി രമണൻ (62), പുതുവൈപ്പ് കാട്ടേശേരി സേവ്യർ (72), എടവനക്കാട് വടക്കേവീട്ടിൽ പ്രഭൻ (62), പുതുവൈപ്പ് മാട്ടുമ്മൽ ഉണ്ണിക്കൃഷ്ണൻ (59), വളപ്പ് കുഴിവേലി സേവ്യർ (72) എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്.

സംഭവം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയിൽപ്പെടുത്തുകയും വേണ്ടസഹായം എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208309/the-boat-that-went-to-the-sea-to-catch-fish-sank-the-workers-swam-to-escape)