---
title: "#heavyrains | കനത്ത മഴയിൽ ആലുവയും സമീപപ്രദേശങ്ങളും വെള്ളക്കെട്ടിലായി"
english_title: "#Aluva and #nearby #areas were #flooded #due to #heavy #rains"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208307/aluva-and-nearby-areas-were-flooded-due-to-heavy-rains"
published_at: "2024-05-29T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656a8cff1074_aaluva.jpg"
keywords: []
---

# #heavyrains | കനത്ത മഴയിൽ ആലുവയും സമീപപ്രദേശങ്ങളും വെള്ളക്കെട്ടിലായി

> **Lead Summary:** **ആലുവ : ** കനത്ത മഴയിൽ ആലുവയും സമീപപ്രദേശങ്ങളും വെള്ളക്കെട്ടിലായി.

## Article Content

**ആലുവ : ** കനത്ത മഴയിൽ ആലുവയും സമീപപ്രദേശങ്ങളും വെള്ളക്കെട്ടിലായി.

ചൂർണിക്കര മാന്ത്രയ്ക്കൽ റെയിൽവേ തുരങ്കം, മുട്ടം മെട്രോ യാർഡിനുസമീപത്തെ തുരങ്കപാത എന്നിവ മുങ്ങി. ഇതുവഴിയുള്ള വാഹനഗതാഗതവും തകരാറിലായി. എൻഎഡി റോഡ്, ശാന്തിഗിരിയിൽ റോഡ് വെള്ളക്കെട്ടിലായി.

റോഡരികിൽ തള്ളിയിരുന്ന മാലിന്യക്കൂമ്പാരം അഴുകി റോഡിൽ പരന്നു. ചുണങ്ങംവേലിയിൽ മരക്കൊമ്പ് ഒടിഞ്ഞ് വൈദ്യുതി ലൈനിൽ വീണു.

കടുങ്ങല്ലൂർ എടയാർ ബിനാനിപുരം മുളങ്ങത്ത് സി എൻ ഉണ്ണിക്കൃഷ്ണന്റെ വീട് പൂർണമായും തകർന്നു. സമീപപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208307/aluva-and-nearby-areas-were-flooded-due-to-heavy-rains)