---
title: "#Arang 2024 | "അരങ്ങ് 2024' ജില്ലാ കലാമേളയ്‌ക്ക്‌ തുടക്കം"
english_title: ""#Arang 2024" #district art #fair #begins"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208306/arang-2024-district-art-fair-begins"
published_at: "2024-05-29T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656a80aa6247_arangu.jpg"
keywords: []
---

# #Arang 2024 | "അരങ്ങ് 2024' ജില്ലാ കലാമേളയ്‌ക്ക്‌ തുടക്കം

> **Lead Summary:** > **കൊച്ചി : ** കുടുംബശ്രീയുടെ നേതൃത്വത്തിൽ അയൽക്കൂട്ട- ഓക്സിലറി അംഗങ്ങൾക്കുവേണ്ടിയുള്ള കലാമേള "അരങ്ങ് 2024' ജില്ലാ കലാമേളയ്‌ക്ക്‌ തുടക്കം.

## Article Content

> **കൊച്ചി : ** കുടുംബശ്രീയുടെ നേതൃത്വത്തിൽ അയൽക്കൂട്ട- ഓക്സിലറി അംഗങ്ങൾക്കുവേണ്ടിയുള്ള കലാമേള "അരങ്ങ് 2024' ജില്ലാ കലാമേളയ്‌ക്ക്‌ തുടക്കം.

> തൃക്കാക്കര ഭാരതമാതാ കോളേജിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലായാണ്‌ "അരങ്ങ്‌' നടക്കുന്നത്‌. സിനിമ–-സീരിയൽ താരം ബീന ആന്റണി ഉദ്ഘാടനംചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ–- ഓർഡിനേറ്റർ ടി എം റെജീന അധ്യക്ഷയായി.

46 ഇനങ്ങളിലാണ്‌ മത്സരം. കുടുംബശ്രീ അംഗങ്ങൾക്കും ഓക്സിലറി അംഗങ്ങൾക്കും പ്രത്യേകമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു എന്നതാണ് ഈ വർഷത്തെ കലോത്സവത്തിന്റെ പ്രത്യേകത. ജില്ലാ വിജയികൾ ജൂൺ 7, 8, 9 തീയതികളിൽ കാസർകോട്ട്‌ നടക്കുന്ന കലാമേളയിൽ മാറ്റുരയ്‌ക്കും.

സാംസ്കാരിക ശാക്തീകരണത്തോടൊപ്പം സാംസ്കാരിക വൈവിധ്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിനും കുടുംബശ്രീ പ്രവർത്തകരുടെ സർഗശേഷി പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് കുടുംബശ്രീ അരങ്ങ് എന്ന കലാവിരുന്ന് സംഘടിപ്പിക്കുന്നത്.**
**

**
**

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208306/arang-2024-district-art-fair-begins)