---
title: "#drowned | എഴാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "7th #class #student was #found #drowned in the #river"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208111/7th-class-student-was-found-drowned-in-the-river"
published_at: "2024-05-28T12:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655875caf8a6_drowned.jpg"
keywords: []
---

# #drowned | എഴാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **തൃശൂര്‍: ** കൊടുങ്ങല്ലൂര്‍ ആനാപ്പുഴയില്‍ എഴാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ കാവില്‍കടവ് സ്വദേശി പാറെക്കാട്ടില്‍ ഷോണ്‍ സി ജാക്‌സണ്‍ ആണ് മരിച്ചത്.

## Article Content

**തൃശൂര്‍: ** കൊടുങ്ങല്ലൂര്‍ ആനാപ്പുഴയില്‍ എഴാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ കാവില്‍കടവ് സ്വദേശി പാറെക്കാട്ടില്‍ ഷോണ്‍ സി ജാക്‌സണ്‍ ആണ് മരിച്ചത്.

കോട്ടയം രാജഗിരി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. ഇന്നലെ രാവിലെ മുതല്‍ കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു.

തിരച്ചില്‍ നടത്തുന്നതിനിടെ ഇന്ന് രാവിലെ ആറുമണിക്കാണ് ആനാപ്പുഴ ഉണ്ടേക്കടവ് വീരഭദ്ര ക്ഷേത്രത്തിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208111/7th-class-student-was-found-drowned-in-the-river)