---
title: " #vehiclecrashed | എറണാകുളം റൂറല്‍ എസ്.പിയുടെ ക്യാമ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി"
english_title: "The #vehicle #rammed into the #camp #office of #Ernakulam #Rural #SP"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208061/the-vehicle-rammed-into-the-camp-office-of-ernakulam-rural-sp"
published_at: "2024-05-28T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655643af2306_crashed.jpg"
keywords: []
---

#  #vehiclecrashed | എറണാകുളം റൂറല്‍ എസ്.പിയുടെ ക്യാമ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി

> **Lead Summary:** **കൊച്ചി :** എറണാകുളം റൂറല്‍ എസ്.പിയുടെ ക്യാമ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി. തിങ്കളാഴ്ച രാത്രി 10-മണിയോടെയാണ് സംഭവം.

## Article Content

**കൊച്ചി :** എറണാകുളം റൂറല്‍ എസ്.പിയുടെ ക്യാമ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി. തിങ്കളാഴ്ച രാത്രി 10-മണിയോടെയാണ് സംഭവം.

വാഹനം മതില്‍ തകര്‍ത്തു. വാഹനം ഓടിച്ച ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

ഗുണ്ടാ നേതാക്കളുടെ വീട്ടില്‍ നടത്തുന്ന 'ഓപ്പറേഷന്‍ ആഗ്' പരിശോധനകൾക്ക് ഇതുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.നേരത്തേ പരിശോധനകളുടെ ഭാ​ഗമായി അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടില്‍ എത്തിയിരുന്നു.

എന്നാല്‍, ഡിവൈ.എസ്.പിക്കും പോലീസുകാര്‍ക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് വ്യക്തമായതോടെ പോലീസുകാർക്കെതിരേ നടപടിയുമെടുത്തു. സംഭവത്തിന് ഇതുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്.

നിലവിൽ സ്വാഭാവികമായ അപകടമായിട്ടാണ് പോലീസ് വിലയിരുത്തുന്നതെങ്കിലും പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208061/the-vehicle-rammed-into-the-camp-office-of-ernakulam-rural-sp)