---
title: "#waterlogging | റെയിൽവേ സ്‌റ്റേഷൻ പരിസരത്തുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി തുടങ്ങി"
english_title: "#Steps have been #taken to avoid #waterlogging in the #railway #station #area"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208042/steps-have-been-taken-to-avoid-waterlogging-in-the-railway-station-area"
published_at: "2024-05-28T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665559279f1cd_waterlogging.jpg"
keywords: []
---

# #waterlogging | റെയിൽവേ സ്‌റ്റേഷൻ പരിസരത്തുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി തുടങ്ങി

> **Lead Summary:** **തൃപ്പൂണിത്തുറ : ** കനത്ത മഴയിൽ തൃപ്പൂണിത്തുറ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭയും റെയിൽവേയും മെട്രോ റെയിൽ കോർപറേഷനും സംയുക്തമായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി.

## Article Content

**തൃപ്പൂണിത്തുറ : ** കനത്ത മഴയിൽ തൃപ്പൂണിത്തുറ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭയും റെയിൽവേയും മെട്രോ റെയിൽ കോർപറേഷനും സംയുക്തമായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി.

റെയിൽവേ സ്റ്റേഷൻ പരിസരത്തെ തോടുകളിലെയും നീർച്ചാലുകളിലെയും മാലിന്യം നീക്കി വെള്ളമൊഴുക്ക് സുഗമമാക്കും. റെയിൽവേ ലൈനിനു കുറുകെ പുതിയ കലുങ്കുകൾ നിർമിക്കും.

കഴിഞ്ഞദിവസം നഗരസഭയുടെയും റെയിൽവേ, മെട്രോ അധികൃതരുടെയും സംയുക്തയോഗത്തിൽ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ശുചീകരണപ്രവൃത്തികൾക്ക് തുടക്കംകുറിച്ചത്.

നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ കെ പ്രദീപ് കുമാർ, കൗൺസിലർമാരായ സി എ ബെന്നി, രാജി അനിൽ, ദീപ്തി സുമേഷ്, ജോമോൻ ആന്റണി, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208042/steps-have-been-taken-to-avoid-waterlogging-in-the-railway-station-area)