---
title: "#AsifAli  | ആസിഫ് അലിയും  ‘തലവന്‍’ ടീമും  മെട്രോയില്‍"
english_title: "#AsifAli and '#Talavan' team in #Metro"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208035/asifali-and-talavan-team-in-metro"
published_at: "2024-05-28T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66555429d8089_asifali.jpg"
keywords: []
---

# #AsifAli  | ആസിഫ് അലിയും  ‘തലവന്‍’ ടീമും  മെട്രോയില്‍

> **Lead Summary:** കൊച്ചി : തലവൻ’ സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടയിൽ മെട്രോ ട്രെയിനിൽ സഞ്ചരിച്ച് ആസിഫ് അലിയും സംവിധായകൻ ജിസ് ജോയിയും.

## Article Content

കൊച്ചി : തലവൻ’ സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടയിൽ മെട്രോ ട്രെയിനിൽ സഞ്ചരിച്ച് ആസിഫ് അലിയും സംവിധായകൻ ജിസ് ജോയിയും.

‘തലവൻ’ ടീമും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ലുലു മാളിലെ തിയറ്ററിൽനിന്ന്‌ മറ്റൊരു തിയറ്ററിലേക്ക്‌ പോകാൻ നിശ്ചയിച്ച ഇവർ റോഡിലെ തിരക്കുമൂലമാണ് മെട്രോയിൽ പോകാമെന്നു തീരുമാനിച്ചത്. ഇത്‌ മെട്രോ യാത്രികർക്ക്‌ കൗതുകവുമായി.

അരുൺ നാരായൺ പ്രൊഡക്‌ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208035/asifali-and-talavan-team-in-metro)