---
title: "#Yellowfever | വേങ്ങൂരിലെ മഞ്ഞപ്പിത്തം:  മന്ത്രി പി രാജീവിന്‌ നിവേദനം നൽകി"
english_title: "#Yellowfever in #Vengur: #Petition #sent to #Minister #PRajeev"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208033/yellowfever-in-vengur-petition-sent-to-minister-prajeev"
published_at: "2024-05-28T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66555137d2735_vegur.jpg"
keywords: []
---

# #Yellowfever | വേങ്ങൂരിലെ മഞ്ഞപ്പിത്തം:  മന്ത്രി പി രാജീവിന്‌ നിവേദനം നൽകി

> **Lead Summary:** **പെരുമ്പാവൂർ : ** വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശിൽപ്പ സുധീഷിന്റെ നേതൃത്വത്തിൽ വ്യവസായമന്ത്രി പി രാജീവിന്‌ നിവേദനം നൽകി.

## Article Content

**പെരുമ്പാവൂർ : ** വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശിൽപ്പ സുധീഷിന്റെ നേതൃത്വത്തിൽ വ്യവസായമന്ത്രി പി രാജീവിന്‌ നിവേദനം നൽകി.

മഞ്ഞപ്പിത്തം ബാധിച്ച കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കുക, മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം നൽകുക, കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നിവേദനം.

നിവേദനത്തിലെ കാര്യങ്ങൾ പരിശോധിക്കുമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറുന്നമുറയ്ക്ക് പ്രദേശം സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.

സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി എസ് സുബ്രഹ്മണ്യൻ, ലോക്കൽ സെക്രട്ടറി ജോർജ് ജോയി, പഞ്ചായത്ത് അംഗങ്ങളായ വിനു സാഗർ, ജിനു ബിജു, കെ എസ് ശശികല എന്നിവരും നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208033/yellowfever-in-vengur-petition-sent-to-minister-prajeev)