---
title: "#bodyfound | ആളൊഴിഞ്ഞ പുരയിടത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി"
english_title: "A #decomposing #body was #found in an #abandoned #barn"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207979/a-decomposing-body-was-found-in-an-abandoned-barn"
published_at: "2024-05-27T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654964363480_bodyfound.jpg"
keywords: []
---

# #bodyfound | ആളൊഴിഞ്ഞ പുരയിടത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കോട്ടയം:** വടവാതൂരിൽ ആളൊഴിഞ്ഞ പുരയിടത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. 25 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

## Article Content

**കോട്ടയം:** വടവാതൂരിൽ ആളൊഴിഞ്ഞ പുരയിടത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. 25 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്തെ മരത്തിൽ കുരുക്കിട്ട നിലയിൽ ഒരു കയറും കാണപ്പെട്ടു. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തിൽ മണർക്കാട് പോലീസ് നടപടികൾ സ്വീകരിച്ചു. മൃതദേഹം പാമ്പാടിയിൽനിന്ന് കാണാതായ യുവാവിൻ്റേതാണെന്ന സംശയത്തിലാണ് പോലീസ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207979/a-decomposing-body-was-found-in-an-abandoned-barn)