---
title: "#arrested | കൂ​ത്താ​ട്ടു​കുളത്ത് ടി​പ്പ​ർ ലോ​റി മോ​ഷ്ടി​ച്ച സം​ഭവം;നാലുപേർ അ​റ​സ്റ്റി​ൽ"
english_title: "#Tipper #lorry #theft #incident in #Koothatkulam; #four #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207896/tipper-lorry-theft-incident-in-koothatkulam-four-arrested"
published_at: "2024-05-27T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66543867b5da0_arrest.jpg"
keywords: []
---

# #arrested | കൂ​ത്താ​ട്ടു​കുളത്ത് ടി​പ്പ​ർ ലോ​റി മോ​ഷ്ടി​ച്ച സം​ഭവം;നാലുപേർ അ​റ​സ്റ്റി​ൽ

> **Lead Summary:** **കൂ​ത്താ​ട്ടു​കു​ളം:** ടി​പ്പ​ർ ലോ​റി മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന മോ​ഷ്ടാ​ക്ക​ൾ അ​റ​സ്റ്റി​ൽ.

## Article Content

**കൂ​ത്താ​ട്ടു​കു​ളം:** ടി​പ്പ​ർ ലോ​റി മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന മോ​ഷ്ടാ​ക്ക​ൾ അ​റ​സ്റ്റി​ൽ.

കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് ക​ക്കാ​ട്ട്പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ​സ​ലാം (35), തൃ​ശൂ​ർ ചാ​വ​ക്കാ​ട് അ​മ്പ​ലം​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക് (23), പാ​ല​ക്കാ​ട് പ​ട്ടാ​മ്പി തി​രു​മ​റ്റം​കോ​ട് ക​റു​ക​പൂ​ത്തൂ​ർ നാ​ല​ക​ത്ത് വീ​ട്ടി​ൽ ഹ​സൈ​നാ​ർ (38), പാ​ല​ക്കാ​ട് ല​ക്കി​ടി തെ​ക്കു​മം​ഗ​ലം പു​ളി​ക്കോ​ട്ടി​ൽ വീ​ട്ടി​ൽ സ​ക്കീ​ർ (52) എ​ന്നി​വ​രെ​യാ​ണ് കൂ​ത്താ​ട്ടു​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 12ന് ​കൂ​ത്താ​ട്ടു​കു​ളം ആ​റ്റൂ​ർ മ​ണ്ണ​ത്തൂ​ർ ക​വ​ല​ഭാ​ഗത്ത് എം.​സി റോ​ഡി​ന് ചേ​ർ​ന്നു​ള്ള വ​ട്ട​ക്കാ​വി​ൽ ബാ​ബു​വി​ന്റെ പ​റ​മ്പി​ൽ​നി​ന്നാ​ണ്​ ലോ​റി മോ​ഷ്ടി​ച്ച​ത്.

എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ രൂ​പവ​ത്​​ക​രി​ച്ച പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ലോ​റി പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യി.

 പാ​ല​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ ക്യാ​മ്പ് ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്ത​ത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207896/tipper-lorry-theft-incident-in-koothatkulam-four-arrested)