---
title: "#AdvaitaAshram | അദ്വൈതാശ്രമത്തിൽ ധ്യാനമന്ദിരം പുനർനിർമിക്കും"
english_title: "The #meditation hall will be #rebuilt at #Advaita #Ashram"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207894/the-meditation-hall-will-be-rebuilt-at-advaita-ashram"
published_at: "2024-05-27T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654364777856_asthramam.jpg"
keywords: []
---

# #AdvaitaAshram | അദ്വൈതാശ്രമത്തിൽ ധ്യാനമന്ദിരം പുനർനിർമിക്കും

> **Lead Summary:** **ആലുവ :** സർവമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി ആലുവ അദ്വൈതാശ്രമത്തിൽ പെരിയാറിന് അഭിമുഖമായി ശ്രീനാരായണഗുരു വിശ്രമിച്ചിരുന്ന ധ്യാനമന്ദിരം പഴയരൂപത്തിൽ പുനർനിർമിക്കും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റാണ് ധ്യാനമന്ദിരം നിർമിക്കുന്നത്.

## Article Content

**ആലുവ :** സർവമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി ആലുവ അദ്വൈതാശ്രമത്തിൽ പെരിയാറിന് അഭിമുഖമായി ശ്രീനാരായണഗുരു വിശ്രമിച്ചിരുന്ന ധ്യാനമന്ദിരം പഴയരൂപത്തിൽ പുനർനിർമിക്കും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റാണ് ധ്യാനമന്ദിരം നിർമിക്കുന്നത്.

1954ൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിദ്ധീകരിച്ച ആൽബത്തിൽ ഗുരു വിശ്രമിച്ചിരുന്ന കെട്ടിടത്തിന്റെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. അതേ മാതൃകയിൽ അതേ സ്ഥലത്താണ് ഓട്‌ മേഞ്ഞ് പുതിയ കെട്ടിടം നിർമിക്കുന്നത്.

എവിഎ ഗ്രൂപ്പ് ചെയർമാൻ ഡോ. എ വി അനൂപാണ് കെട്ടിടം നിർമിച്ച് സമർപ്പിക്കുന്നത്. ജൂൺ ഒന്നിന് രാവിലെ 10.30ന് കുറ്റിയടിക്കൽ നടക്കുമെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ ചൈതന്യ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207894/the-meditation-hall-will-be-rebuilt-at-advaita-ashram)