---
title: "#HomeoMedicalCamp | ഹജ്ജ് ക്യാമ്പിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് തുടങ്ങി"
english_title: "#Homeo #Medical #Camp #started  in #Hajj #Camp"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207893/homeo-medical-camp-started-in-hajj-camp"
published_at: "2024-05-27T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654359ff3bdb_camp.jpg"
keywords: []
---

# #HomeoMedicalCamp | ഹജ്ജ് ക്യാമ്പിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് തുടങ്ങി

> **Lead Summary:** **നെടുമ്പാശേരി : ** നെടുമ്പാശേരിയിൽനിന്നുള്ള ഹജ്ജ് യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി, ജില്ലാ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ. മേഴ്സി ഗോൺസാൽവസിന്റെ നേതൃത്വത്തിൽ ജില്ലാ ആയുഷ് ഹോമിയോപ്പതിവകുപ്പ് നടത്തുന്ന ഹജ്ജ് മെഡിക്കൽ ക്യാമ്പ് തുടങ്ങി.

## Article Content

**നെടുമ്പാശേരി : ** നെടുമ്പാശേരിയിൽനിന്നുള്ള ഹജ്ജ് യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി, ജില്ലാ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ. മേഴ്സി ഗോൺസാൽവസിന്റെ നേതൃത്വത്തിൽ ജില്ലാ ആയുഷ് ഹോമിയോപ്പതിവകുപ്പ് നടത്തുന്ന ഹജ്ജ് മെഡിക്കൽ ക്യാമ്പ് തുടങ്ങി.

വ്യവസായമന്ത്രി പി രാജീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫൈസ്സി, ഹജ്ജ് ഷിഫാ കിറ്റ് വിതരണോദ്ഘാടനം നടത്തി.

ക്യാമ്പ് നോഡൽ ഓഫീസർമാരായ ഡോ. എൽ ജെ റീജ, ഡോ. ജോർജ് വർഗീസ്, ഡോ. ടി ആർ ശ്രീലേഖ, ഡോ. ടി ശ്രീലേഖ, ബി ആർ ജീമോൻ, കെ ബി ആതിര, മാത്യുസ് ചെറിയാൻ, ടി ജി സായിപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207893/homeo-medical-camp-started-in-hajj-camp)