---
title: "#murder | ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് സ്റ്റേഷനില്‍"
english_title: "#Husband at the #station after #cutting his #wife to #death"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207838/husband-at-the-station-after-cutting-his-wife-to-death"
published_at: "2024-05-27T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654116ad7a52_murder.jpg"
keywords: []
---

# #murder | ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് സ്റ്റേഷനില്‍

> **Lead Summary:** **മമ്പാട്: ** കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

## Article Content

**മമ്പാട്: ** കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

മമ്പാട് പുള്ളിപ്പാടം കറുകമണ്ണ സ്വദേശിനി മുണ്ടേങ്ങാട്ടില്‍ നിഷമോളാണ് (38) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍.

ഭര്‍ത്താവ് ചുങ്കത്തറ ചെറുവള്ളിപ്പാറ ഷാജി(43) നിലമ്പൂര്‍ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇവര്‍ താമസിക്കുന്ന പുള്ളിപ്പാടത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ ഞായറാഴ്ച വൈകീട്ട് 6.30-ഓടെയാണ് സംഭവം.

തലയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റ നിഷമോളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടേറ്റതിന്റെയും മര്‍ദനമേറ്റതിന്റെയും പാടുകളുണ്ട്. 

'ഞാനൊരു തെറ്റ് ചെയ്തു. എന്നെ അറസ്റ്റ് ചെയ്യൂ സാറേ...' എന്നാണ് ഭര്‍ത്താവ് ഷാജി പോലീസിനോട് പറഞ്ഞത്. സംഭവശേഷം ഇയാള്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു.

സ്റ്റേഷനിലേക്ക് ഓടിക്കയറിയ ഉടന്‍ പറഞ്ഞതാണിത്. വൈകീട്ട് കുട്ടികള്‍ക്ക് പൊറോട്ടയും മറ്റുമായി എത്തി. ഇത് കുട്ടികള്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് സംഭവത്തില്‍ കലാശിച്ചതെന്നാണ് പ്രതി നല്‍കിയ മൊഴി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207838/husband-at-the-station-after-cutting-his-wife-to-death)