---
title: "#railway | മുളന്തുരുത്തിയിൽ ട്രാക്കിൽ മരം വീണതിനെത്തുടർന്ന് താളം തെറ്റിയ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ച് റെയിൽവേ"
english_title: "#Railways #restores #train #services #disrupted after #tree #fell on #track at #Mulanthuruthi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207836/railways-restores-train-services-disrupted-after-tree-fell-on-track-at-mulanthuruthi"
published_at: "2024-05-27T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66540ffab0627_railway.jpg"
keywords: []
---

# #railway | മുളന്തുരുത്തിയിൽ ട്രാക്കിൽ മരം വീണതിനെത്തുടർന്ന് താളം തെറ്റിയ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ച് റെയിൽവേ

> **Lead Summary:** **കൊച്ചി:** മുളന്തുരുത്തിയിൽ ട്രാക്കിൽ മരം വീണതിനെത്തുടർന്ന് താളം തെറ്റിയ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ച് റെയിൽവേ. ട്രെയിനുകൾ മണിക്കൂറുകളോളം സ്റ്റേഷനുകളിൽ പിടിച്ചിട്ടിരുന്നു.

## Article Content

**കൊച്ചി:** മുളന്തുരുത്തിയിൽ ട്രാക്കിൽ മരം വീണതിനെത്തുടർന്ന് താളം തെറ്റിയ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ച് റെയിൽവേ. ട്രെയിനുകൾ മണിക്കൂറുകളോളം സ്റ്റേഷനുകളിൽ പിടിച്ചിട്ടിരുന്നു.

തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി പിറവം റോഡ് സ്റ്റേഷനിലും, എംജിആർ ചെന്നൈ സെൻട്രൽ മെയിൽ വൈക്കം റോഡ് സ്റ്റേഷനിലുമാണ് രണ്ടുമണിക്കൂറിലധികം സമയം പിടിച്ചിട്ടത്. ഇതോടെ യാത്രക്കാർ പ്രതിസന്ധിയിലായി.

ഏഴുമണിയോടെ എറണാകുളം ടൗൺ റെയിൽവേസ്റ്റേഷനിൽ എത്തേണ്ട ജനശതാബ്ദി 9:24 നാണ് എത്തിയത്. 7:45 ന് ആലുവയിൽഎത്തേണ്ട ചെന്നൈ സെൻട്രൽ മെയിൽ 9:50 നാണ് എത്തുന്നത്. നീണ്ട സമയം സ്റ്റേഷനുകളിലായി യാത്രക്കാർ കാത്തുകിടക്കുകയാണ്.

കോട്ടയത്തുനിന്നും എറണാകുളത്തേക്ക് പുറപ്പെട്ട പാസഞ്ചർ ട്രെയിനും വഴിയിൽ പിടിച്ചിട്ടിരുന്നു. 6:55 ന് എറണാകുളത്ത് എത്തേണ്ട ട്രെയിൻ 8:04 നാണ് എത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207836/railways-restores-train-services-disrupted-after-tree-fell-on-track-at-mulanthuruthi)