---
title: "#pepperspray | പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞതിന് പിടിച്ചുവെച്ച യുവാവ് നാട്ടുകാര്‍ക്കുനേരെ മുളകുസ്‌പ്രേ പ്രയോഗിച്ചു"
english_title: "The #youngman, who was #arrested for #insulting the #girl, used #chilli #spray on the #locals"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207833/the-youngman-who-was-arrested-for-insulting-the-girl-used-chilli-spray-on-the-locals"
published_at: "2024-05-27T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66540eb8c2d86_spray.jpg"
keywords: []
---

# #pepperspray | പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞതിന് പിടിച്ചുവെച്ച യുവാവ് നാട്ടുകാര്‍ക്കുനേരെ മുളകുസ്‌പ്രേ പ്രയോഗിച്ചു

> **Lead Summary:** **കോട്ടയം:** ചങ്ങനാശ്ശേരിയില്‍ പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞതിന് പിടിച്ചുവെച്ച യുവാവ് നാട്ടുകാര്‍ക്കുനേരെ മുളകുസ്‌പ്രേ പ്രയോഗിച്ചു.

## Article Content

**കോട്ടയം:** ചങ്ങനാശ്ശേരിയില്‍ പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞതിന് പിടിച്ചുവെച്ച യുവാവ് നാട്ടുകാര്‍ക്കുനേരെ മുളകുസ്‌പ്രേ പ്രയോഗിച്ചു.

സെന്‍ട്രല്‍ ജംഗ്ഷനിലെ വ്യാപാരികള്‍ക്ക് നേരെയാണ് യുവാവ് മുളകുപൊടിസ്‌പ്രേ പ്രയോഗിച്ചത്. പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞതിന്റെ പേരിലാണ് യുവാവിനെ പിടിച്ചുവെച്ചതെന്ന് വ്യാപാരികള്‍ പറയുന്നു.

സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. അതേസമയം, പോലീസ് സംഭവസ്ഥലത്തെത്താന്‍ വൈകി എന്നും വിമര്‍ശനം ഉയര്‍ന്നു.

ഇതിന്റെ പേരില്‍ സ്ഥലം എം.എല്‍.എ. ജോബ് മൈക്കിള്‍ ചങ്ങനാശ്ശേരി പോലീസിനെ പരസ്യമായി ശാസിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207833/the-youngman-who-was-arrested-for-insulting-the-girl-used-chilli-spray-on-the-locals)