---
title: "#road | കോക്കരമന–പാലാൽപ്പടി  റോഡ് തകർന്നു"
english_title: "The #Kokkaramana-#Palalpadi #road was #damaged"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207821/the-kokkaramana-palalpadi-road-was-damaged"
published_at: "2024-05-27T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665405e08970b_road.jpg"
keywords: []
---

# #road | കോക്കരമന–പാലാൽപ്പടി  റോഡ് തകർന്നു

> **Lead Summary:** **കോലഞ്ചേരി : ** തിരുവാണിയൂർ പഞ്ചായത്തിലെ ചെമ്മനാട് വാർഡിൽ കോക്കരമന–-പാലാൽപ്പടി റോഡ് തകർന്നു.

## Article Content

**കോലഞ്ചേരി : ** തിരുവാണിയൂർ പഞ്ചായത്തിലെ ചെമ്മനാട് വാർഡിൽ കോക്കരമന–-പാലാൽപ്പടി റോഡ് തകർന്നു.

ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടാനായി താഴ്ത്തിയ ഭാഗത്ത് വേനൽമഴയിൽ വെള്ളം കുത്തിയൊലിച്ച് എത്തിയതോടെയാണ് റോഡിന്റെ ഒരുഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടത്.

റോഡി​ന്റെ എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകിയാൽ ഒരു വാഹനം കാനയിൽ വീഴുന്നസ്ഥിതിയാണ്.

പലഭാഗത്തുനിന്നുമായി ഒഴുകിയെത്തിയ ചെളി ഇവിടെ റോഡില്‍ അടിഞ്ഞതിനാല്‍ ഇരുചക്രവാഹനങ്ങൾ തെന്നിമറിയുന്നതും പതിവായി. അഞ്ച് വർഷംമുമ്പാണ് റോഡ് ടാര്‍ ചെയ്തത്. റോഡിന്റെ തുടക്കത്തിൽ ദാമോദർ കമ്പനിയുടെ സമീപത്ത് സ്ഥാപിച്ചിരിക്കുന്ന ഇന്റർലോക്ക് കട്ട മുഴുവനും ഇളക്കിമാറ്റിയാണ് പൈപ്പ് സ്ഥാപിച്ചത്.

ഇവിടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതെ കരാറുകാരൻ പോകുകയും ചെയ്തതോടെ കാല്‍നടയാത്രപോലും ദുഷ്കരമായി. ഈ പ്രദേശത്ത് രണ്ടുവശത്തും മതിലുള്ളതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു.

ഇതോടെ മഴവെള്ളം കെട്ടിനിന്ന് റോഡ് തകർന്നുകൊണ്ടിരിക്കുകയാണ്. ഒരുവശത്ത് പൈപ്പ് സ്ഥാപിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ താഴ്ന്ന് അപകടത്തിൽപ്പെടുന്നതും പതിവായി. നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207821/the-kokkaramana-palalpadi-road-was-damaged)