---
title: " #firerescue | പറമ്പിൽ അപകടകരമായിനിന്ന റബർമരം അഗ്നി രക്ഷാസേന മുറിച്ചുമാറ്റി"
english_title: "The #firerescue team cut #down the #dangerous #rubber #tree in the #field"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207819/the-firerescue-team-cut-down-the-dangerous-rubber-tree-in-the-field"
published_at: "2024-05-27T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665403e1e3f59_firerescu.jpg"
keywords: []
---

#  #firerescue | പറമ്പിൽ അപകടകരമായിനിന്ന റബർമരം അഗ്നി രക്ഷാസേന മുറിച്ചുമാറ്റി

> **Lead Summary:** **അങ്കമാലി :** ചമ്പന്നൂർ എഫ്സിഐ ഗോഡൗണിന്റെ അടുത്തുള്ള പി എ ബെന്നി പൊന്നാമ്പിള്ളിയുടെ പറമ്പിൽ അപകടകരമായിനിന്ന റബർമരം അഗ്നി രക്ഷാസേന മുറിച്ചുമാറ്റി.

## Article Content

**അങ്കമാലി :** ചമ്പന്നൂർ എഫ്സിഐ ഗോഡൗണിന്റെ അടുത്തുള്ള പി എ ബെന്നി പൊന്നാമ്പിള്ളിയുടെ പറമ്പിൽ അപകടകരമായിനിന്ന റബർമരം അഗ്നി രക്ഷാസേന മുറിച്ചുമാറ്റി.

മരക്കമ്പ് ഒടിഞ്ഞ് വൈദ്യുതിലൈനിൽ വീണ് വൈദ്യുതി തടസ്സപ്പെട്ടിരുന്നു. തുടർന്നാണ് അഗ്നി രക്ഷാസേനയെത്തി മരം മുറിച്ചത്.

ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പി ബി സുനിയുടെ നേതൃത്വത്തിൽ പി എ സജാദ്, പി ബി സനൂപ്, അഭീഷ് ഗോപി, അസി വി യുവിൻ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207819/the-firerescue-team-cut-down-the-dangerous-rubber-tree-in-the-field)