---
title: "#death | പിറന്നാൾ ആഘോഷത്തിന്റെ മധുരം മാറുംമുമ്പേയുള്ള ജ്വാലാലക്ഷ്മിയുടെ വേർപാട്‌ നൊമ്പരമുണർത്തി "
english_title: "#Jwalalakshmi's #death #before the #sweetness of the #birthday #celebration has #turned into a #bittersweet one"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207814/jwalalakshmis-death-before-the-sweetness-of-the-birthday-celebration-has-turned-into-a-bittersweet-one-new"
published_at: "2024-05-27T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665401271914a_death.jpg"
keywords: []
---

# #death | പിറന്നാൾ ആഘോഷത്തിന്റെ മധുരം മാറുംമുമ്പേയുള്ള ജ്വാലാലക്ഷ്മിയുടെ വേർപാട്‌ നൊമ്പരമുണർത്തി 

> **Lead Summary:** **പറവൂർ :** പിറന്നാൾ ആഘോഷത്തിന്റെ മധുരം മാറുംമുമ്പേയുള്ള ജ്വാലാലക്ഷ്മിയുടെ വേർപാട്‌ നൊമ്പരമുണർത്തുന്നതായി.

## Article Content

**പറവൂർ :** പിറന്നാൾ ആഘോഷത്തിന്റെ മധുരം മാറുംമുമ്പേയുള്ള ജ്വാലാലക്ഷ്മിയുടെ വേർപാട്‌ നൊമ്പരമുണർത്തുന്നതായി.

ശനി വൈകിട്ടാണ് കൊടകരയിലുള്ള വീട്ടിൽനിന്ന്‌ പിറന്നാൾ ആഘോഷങ്ങൾക്കുശേഷം അമ്മ ബിൽജയുമൊത്ത് പുത്തൻവേലിക്കരയിലെ അമ്മയുടെ തറവാട്ടിലേക്ക് പോന്നത്. ദുബായിൽനിന്ന്‌ അവധിക്ക് നാട്ടിലെത്തിയ അച്ഛൻ വിനോദും സഹോദരി ജാനകീലക്ഷ്മിയും ഇവർക്കൊപ്പം വന്നില്ല.

പുഴയിൽ കുളിക്കാനുള്ള ഉത്സാഹത്തിലായിരുന്നു ജ്വാല. ഇക്കാര്യം മകൾ തന്നോട് പങ്കുവച്ചത്, സംഭവമറിഞ്ഞ്‌ ആശുപത്രിയിലെത്തിയ ബിൽജ പറയുന്നുണ്ടായിരുന്നു. ബിൽജയെയും പുഴയിലിറങ്ങാൻ ജ്വാല നിർബന്ധിച്ചിരുന്നു.

ഇല്ലെന്നു പറഞ്ഞ ബിൽജയോട് ‘അമ്മയ്‌ക്ക് ഇത് വലിയ മിസ്സിങ്ങാ’യിരിക്കുമെന്ന് ജ്വാല പറഞ്ഞു. ഞായർ രാവിലെ പുഴയിൽ ഇറങ്ങാനുള്ള സന്തോഷത്തിൽ ബന്ധുസഹോദരങ്ങൾക്കൊപ്പമാണ്‌ കിടന്നുറങ്ങിയത്‌. രാവിലെ എപ്പോഴോ ബിൽജയുടെ അടുത്ത് കിടന്നശേഷമാണ് സഹോദരങ്ങൾക്കൊപ്പം പുഴയിലേക്ക് പോയത്.

മകൾ തന്റെ അടുത്തുവന്ന്‌ കിടന്ന വിവരം പിന്നീടാണ് ബിൽജ അറിയുന്നത്. പഠനത്തിൽ മിടുക്കിയായിരുന്ന ജ്വാലാലക്ഷ്മി, സ്കൂളിൽ കൂട്ടുകാർക്കും അധ്യാപകർക്കും പ്രിയങ്കരിയായിരുന്നു.

സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ കൊടകരയിലുള്ള മെഡിക്കൽ ഷോപ്പിലേക്ക് അമ്മയെ സഹായിക്കാൻ ഓടിയെത്തിയിരുന്ന കൊച്ചുമിടുക്കി, ഇനി ഇല്ലെന്നത് ബന്ധുക്കൾക്കും നാട്ടുകാർക്കും നീറുന്ന വേദനയായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207814/jwalalakshmis-death-before-the-sweetness-of-the-birthday-celebration-has-turned-into-a-bittersweet-one-new)