---
title: "#heavyrain| ശക്തമായ മഴയിൽ മാഞ്ഞാലിയിൽ മണ്ണിടിച്ചിൽ;റോഡ് തകർന്നു"
english_title: "#Landslide in #Manjali due to #heavy #rains; #road #collapsed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207694/landslide-in-manjali-due-to-heavy-rains-road-collapsed"
published_at: "2024-05-26T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652ece0829f4_rain.jpg"
keywords: []
---

# #heavyrain| ശക്തമായ മഴയിൽ മാഞ്ഞാലിയിൽ മണ്ണിടിച്ചിൽ;റോഡ് തകർന്നു

> **Lead Summary:** **കരുമാല്ലൂർ :** വെള്ളിയാഴ്‌ച രാത്രിയിലുണ്ടായ ശക്തമായ മഴയിൽ മാഞ്ഞാലിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് റോഡ് തകർന്നു.

## Article Content

**കരുമാല്ലൂർ :** വെള്ളിയാഴ്‌ച രാത്രിയിലുണ്ടായ ശക്തമായ മഴയിൽ മാഞ്ഞാലിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് റോഡ് തകർന്നു.

സുരക്ഷാ ഭീഷണിയെത്തുടർന്ന് റോഡ് താൽക്കാലികമായി അടച്ചു. മാഞ്ഞാലി രണ്ടാംവാർഡിൽ ചർച്ച് റോഡിന്റെ ഒരുവശത്തെ മണ്ണിടിഞ്ഞ് ചരുപറമ്പിൽ സക്കീറിന്റെ വീടിനുസമീപമാണ് വീണത്.

കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വാർഡ്‌ അംഗം ടി എ മുജീബ്, ഭൂരേഖ തഹസിൽദാർ ടോമി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം വി പി അനിൽകുമാർ എന്നിവർ സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207694/landslide-in-manjali-due-to-heavy-rains-road-collapsed)