---
title: "#protest | പെരിയാറിലെ മീൻകുരുതി ; പ്രതിഷേധക്കടലായി സിപിഐ എം മാർച്ച്"
english_title: "#Meenkuruti in #Periyar; #CPI-M #march as #protest"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207184/meenkuruti-in-periyar-cpi-m-march-as-protest"
published_at: "2024-05-24T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664fe5d27d960_cpim.jpg"
keywords: []
---

# #protest | പെരിയാറിലെ മീൻകുരുതി ; പ്രതിഷേധക്കടലായി സിപിഐ എം മാർച്ച്

> **Lead Summary:** **കളമശേരി :** പെരിയാറിലെ മീൻകുരുതിയിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പിസിബി ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. സം

## Article Content

**കളമശേരി :** പെരിയാറിലെ മീൻകുരുതിയിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പിസിബി ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. സം

സ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.പാതാളം റഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടർ മുന്നൊരുക്കവും പരിശോധനയുമില്ലാതെ തുറന്നതിലും പുഴയിൽ അടിഞ്ഞുകൂടിയ രാസമാലിന്യങ്ങളുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പിസിബി മൗനം പാലിച്ചതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്.

സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക, പുഴയിലേക്ക് രാസമാലിന്യമൊഴുക്കുന്നത് തടയുക, മീൻകർഷകർക്ക് നഷ്ടപരിഹാരം നൽകുക, പെരിയാറിലെ മീൻസമ്പത്ത് വീണ്ടെടുക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

ഏലൂർ വെസ്റ്റ്, ഈസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ ബി സുലൈമാൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ബി വർഗീസ്, എ ഡി സുജിൽ, പി എം മുജീബ് റഹ്മാൻ, പി എ ഷിബു, ടി വി ശ്യാമളൻ, പി എ ഷെറീഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207184/meenkuruti-in-periyar-cpi-m-march-as-protest)