---
title: "#heavyrain | കനത്ത മഴ ; കണ്ണങ്കേരി തോട്‌ അടിയന്തരമായി വൃത്തിയാക്കാൻ തീരുമാനം"
english_title: "#heavy #rain It has been #decided to #urgently clean the #Kannankeri #gorge"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207178/heavy-rain-it-has-been-decided-to-urgently-clean-the-kannankeri-gorge"
published_at: "2024-05-24T06:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664fe4604cd87_rain.jpg"
keywords: []
---

# #heavyrain | കനത്ത മഴ ; കണ്ണങ്കേരി തോട്‌ അടിയന്തരമായി വൃത്തിയാക്കാൻ തീരുമാനം

> **Lead Summary:** തൃപ്പൂണിത്തുറ : കനത്ത മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടിലായ റെയില്‍വേ -സ്റ്റേഷനുകൾക്ക്‌ കിഴക്കുഭാഗത്തെ കണ്ണങ്കേരി തോട്‌ അടിയന്തരമായി ഫ്ലോട്ടിങ്‌ മണ്ണുമാന്തി ഉപയോഗിച്ച്‌ വൃത്തിയാക്കാൻ തീരുമാനം.

## Article Content

തൃപ്പൂണിത്തുറ : കനത്ത മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടിലായ റെയില്‍വേ -സ്റ്റേഷനുകൾക്ക്‌ കിഴക്കുഭാഗത്തെ കണ്ണങ്കേരി തോട്‌ അടിയന്തരമായി ഫ്ലോട്ടിങ്‌ മണ്ണുമാന്തി ഉപയോഗിച്ച്‌ വൃത്തിയാക്കാൻ തീരുമാനം.

നഗരസഭാ ചെയർപേഴ്‌സൺ രമ സന്തോഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ്‌ നടപടി. വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ ചെയർപേഴ്‌സന്റെ നേതൃത്വത്തില്‍ നഗരസഭ, കെഎംആര്‍എല്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.

റെയില്‍വേ കല്‍വെര്‍ട്ടിലെ തടസ്സം മാറ്റി വെള്ളമൊഴുക്ക് സുഗമമാക്കും. മെട്രോ വികസന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ചെമ്പോത്തുരുത്ത്, പീടികപറമ്പ് ഭാഗത്ത് വെള്ളകെട്ടുണ്ടായാൽ 10 വീട്ടുകാരെ ആറുമാസത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് കെഎംആര്‍എല്‍ നടപടിയെടുക്കണം.

മെട്രോയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപമാറ്റംവന്ന തോടുകളുടെ പുനരുദ്ധാരണപ്രവൃത്തി ഉടൻ പൂര്‍ത്തിയാക്കി വെള്ളമൊഴുക്ക് സുഗമമാക്കുന്നതിനും കെഎംആർഎൽ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വൈസ് ചെയര്‍മാന്‍ കെ കെ പ്രദീപ്കുമാര്‍, കൗണ്‍സിലര്‍മാരായ രാജി അനില്‍, ആന്റണി ജോ വര്‍ഗീസ്, യു മധുസൂദനന്‍ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207178/heavy-rain-it-has-been-decided-to-urgently-clean-the-kannankeri-gorge)