ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ സംസ്ഥാനത്ത് എയ്ഡഡ് മേഖലയിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്ന ആദ്യ വിദ്യാലയം

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ  സംസ്ഥാനത്ത് എയ്ഡഡ് മേഖലയിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്ന ആദ്യ വിദ്യാലയം
Jan 14, 2022 09:13 AM | By Piravom Editor

മുളന്തുരുത്തി.... ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ  സംസ്ഥാനത്ത് എയ്ഡഡ് മേഖലയിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ ആദ്യ വിദ്യാലയമായി മാറി.

തുടർച്ചയായി എസ്.എസ് എൽ.സി പരീക്ഷക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കി വരുന്ന സ്കൂൾ പാഠ്യേതര രംഗത്തും ഏറെ മാതൃകകൾ നടപ്പിലാക്കിയാണ് മുന്നോട്ട് പോകുന്ന വി വിദ്യാലയം ആണ്. ഹൈസ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആൺ-പെൺ വ്യത്യാസമില്ലാതെ ഒരേ യൂണിഫോമിൽ ആയിരിക്കും ഇനി വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത്. വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാൻ ഇത് വളരെയധികം പ്രയോജനം ചെയ്യും. സ്കൂൾ കാമ്പസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും പുതിയ യൂണിഫോം ധരിച്ചു സൈക്കിൾ സവാരി നടത്തി.

ജെൻഡർ ന്യൂട്രൽ യൂണിഫോം ഫ്ലാഗ് ഓഫ് ചെയ്ത് പ്രശസ്ത വയലിനിസ്റ്റ് അപർണ്ണ ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളും ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും ഒപ്പത്തിനൊപ്പം എന്ന പേരിൽ ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ പ്രസക്തി എന്ന വിഷയത്തിൽ ആശയസംവാദം നടത്തി. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ആര്യോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ പി.എ. തങ്കച്ചൻ , സജി മുളന്തുരുത്തി, പ്രൊഫ.എം.വി ഗോപാലകൃഷ്ണൻ ,സിബി മത്തായി, ഷിബു കെ.ജി, ഷാജി ജോണി, ജോർജ്ജ് തോമസ്, കെ.കെ ശശിധരൻ , ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, പി.ടി. പ്രസിഡന്റ് ബീന പി നായർ സ്റ്റാഫ് സെക്രട്ടറി ഫാ. മനു ജോർജ് , അദ്ധ്യാപിക മഞ്ജു വർഗീസ്, സ്കൂൾ ലീഡർ ഹൃദ്യ സന്തോഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വച്ചു എം.ജി യൂണിവേഴ്സിറ്റിയിൽനിന്ന് എം.എ വയലിനിൽ രണ്ടാം റാങ്ക് നേടിയ അപർണ്ണ ബാബുവിന് മാനേജർ സി.കെ റെജി മെമെന്റോ നൽകി ആദരിച്ചു.

Arakkunnam St. George's High School is the first school in the state to implement gender neutral uniform in the aided area.

Next TV

Related Stories
സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

Apr 17, 2024 02:22 PM

സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

പിറവം - കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിൽ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട 48 കാരി...

Read More >>
#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

Apr 17, 2024 06:12 AM

#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

ഭർത്താവിൽ പരസ്ത്രീബന്ധം ആരോപിക്കുന്ന നിരവധി പരാതികളാണ് ലഭിച്ചത്. അഞ്ച് പരാതി തീർപ്പാക്കി. രണ്ട് പരാതി പൊലീസ് റിപ്പോർട്ടിനായി...

Read More >>
#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

Apr 17, 2024 06:09 AM

#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

വല്ലം– തൊടാപറമ്പ് -–- കാവുംപറമ്പ്–- വഞ്ചിപറമ്പ് റോഡിന്റെ ടെൻഡർ പോലും ആയിട്ടില്ല. മണ്ഡലത്തിൽ എസ്‌സി ഫണ്ട് വിനിയോഗിക്കാത്തതിനെതിരെ ദളിത് സംഘടനകളും...

Read More >>
#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

Apr 17, 2024 06:06 AM

#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

കുലശേഖരമംഗലത്ത്‌ നിർമിച്ച വീടിന്റെ താക്കോൽ ചിറ്റലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ജി ദീപക്, പ്രൊജക്ട്‌ കോ-–-ഓർഡിനേറ്റർ ഡോ. എ പി സൂസമ്മ, കോളേജ് അസോഷ്യേറ്റ്...

Read More >>
#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

Apr 17, 2024 06:02 AM

#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

പനങ്ങാട് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത കെ വി സി കാറൽമണ്ണ, പാലക്കാട് കൊച്ചാൽ കൊറ്റിലാഞ്ചേരി മെമ്മോറിയൽ ട്രോഫിയും 12,121 രൂപ ക്യാഷ് അവാർഡും നേടി...

Read More >>
#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

Apr 17, 2024 05:59 AM

#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി ബി രതീഷ്, പഞ്ചായത്ത് സെക്രട്ടറി ബിജു സൈമൺ എന്നിവരുടെ ഇടപെടലിലാണ് പദ്ധതിക്ക് തുക...

Read More >>
Top Stories










News Roundup