---
title: "  #yellowfever | മഞ്ഞപ്പിത്തം ബാധിച്ച് വേങ്ങൂരിൽ ഒരു മരണം കൂടി "
english_title: "One more #death due to #yellow #fever in #Vengur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/206624/one-more-death-due-to-yellow-fever-in-vengur"
published_at: "2024-05-21T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c534c12647_yellow.jpg"
keywords: []
---

#   #yellowfever | മഞ്ഞപ്പിത്തം ബാധിച്ച് വേങ്ങൂരിൽ ഒരു മരണം കൂടി 

> **Lead Summary:** **പെരുമ്പാവൂർ : ** മഞ്ഞപ്പിത്തം ബാധിച്ച് വേങ്ങൂരിൽ ചൂരത്തോട് കരിയാംപുറത്തുവീട്ടിൽ കാർത്തിയാനി അന്തരിച്ചു.

## Article Content

**പെരുമ്പാവൂർ : ** മഞ്ഞപ്പിത്തം ബാധിച്ച് വേങ്ങൂരിൽ ചൂരത്തോട് കരിയാംപുറത്തുവീട്ടിൽ കാർത്തിയാനി അന്തരിച്ചു.

ഇതോടെ ഒരുമാസത്തിനുള്ളിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. 11ന് മഞ്ഞപ്പിത്തം ബാധിച്ച് കാർത്തിയാനിയെ വേങ്ങൂർ സിഎച്ച്സിയിലും പെരുമ്പാവൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ വെന്റിലേറ്ററിലേക്ക്‌ മാറ്റി.

ഞായർ രാത്രി പത്തിനാണ്‌ മരിച്ചത്‌. മഞ്ഞപ്പിത്തം വൃക്കയെയും കരളിനെയും സാരമായി ബാധിച്ചിരുന്നു. മുടക്കുഴ ആനക്കല്ല് കൊറ്റാലിക്കുടിവീട്ടിൽ കെ കെ സജീവൻ (48), വക്കുവള്ളി കണിയാറ്റപീടിക പരുന്താടുംകുഴി ജോളി (51) എന്നിവരാണ് ഒരുമാസത്തിനിടെ മരിച്ചത്.

31 പേരാണ് ചികിത്സയിലുള്ളത്. തൂങ്ങാലി അമ്പാടൻവീട്ടിൽ ശ്രീകാന്തും ഭാര്യ അഞ്ജനയും മഞ്ഞപ്പിത്തം ഗുരുതരമായി ബാധിച്ച്‌ എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്.

മരിച്ച കാർത്തിയാനിയുടെ സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ പുഷ്പാകരൻ. മക്കൾ: ഹരിത, ഹരീഷ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/206624/one-more-death-due-to-yellow-fever-in-vengur)