---
title: "#arrest | ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ; ഭർത്താവ് അറസ്റ്റിൽ "
english_title: "In the #case of #trying to #kill his #wife; #Husband #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/205745/in-the-case-of-trying-to-kill-his-wife-husband-arrested"
published_at: "2024-05-17T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6646e35533d34_arrest3.jpg"
keywords: []
---

# #arrest | ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ; ഭർത്താവ് അറസ്റ്റിൽ 

> **Lead Summary:** **നേ​മം:** സ്ത്രീ​ധ​നം കു​റ​ഞ്ഞു​പോ​യി എ​ന്നാ​രോ​പി​ച്ച് ഭാ​ര്യ​യെ വ​ർ​ഷ​ങ്ങ​ളാ​യി മ​ർ​ദി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത പ്രതി അ​റ​സ്റ്റി​ൽ.

## Article Content

**നേ​മം:** സ്ത്രീ​ധ​നം കു​റ​ഞ്ഞു​പോ​യി എ​ന്നാ​രോ​പി​ച്ച് ഭാ​ര്യ​യെ വ​ർ​ഷ​ങ്ങ​ളാ​യി മ​ർ​ദി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത പ്രതി അ​റ​സ്റ്റി​ൽ.

മ​ല​യി​ൻ​കീ​ഴ് മ​ച്ചേ​ൽ കു​രു​വി​ന്മു​ക​ൾ സീ​താ​ല​യ​ത്തി​ൽ ദി​ലീ​പി (29) നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഒ​രു വ​ർ​ഷം മു​മ്പും സ​മാ​ന​മാ​യ രീ​തി​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് വി​ഡി​യോ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ച​തി​ന്​ ദി​ലീ​പി​നെ മ​ല​യി​ൻ​കീ​ഴ് പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ പ്ര​തി ഭാ​ര്യ​യു​മാ​യി വീ​ണ്ടും ച​ങ്ങാ​ത്ത​ത്തി​ലാകു​ക​യും ഇ​ര​ട്ട ക​ലു​ങ്കി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ച് വ​രു​ക​യാ​യി​രു​ന്നു. ര​ണ്ട് ദി​വ​സം മു​മ്പ് വീ​ണ്ടും മ​ദ്യ​പി​ച്ചെ​ത്തി​യ ദി​ലീ​പ് ഭാ​ര്യ​യെ ത​ല ഭി​ത്തി​യി​ലി​ടി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

മ​ർ​ദ​നം സ​ഹി​ക്ക​വ​യ്യാ​തെ ഭാ​ര്യ മ​ല​യി​ൻ​കീ​ഴ് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ് ഇ​യാ​ൾ ഒ​ളി​വി​ൽ​പോ​കു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ​ഡ്രൈ​വ​റാ​യ പ്ര​തി​ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തി​വ​ന്ന​തി​നെ തു​ട​ർ​ന്ന് കാ​ട്ടാ​ക്ക​ട ഡി​വൈ.​എ​സ്.​പിക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​യി​ൻ​കീ​ഴ് സി.​ഐ നി​സാ​മു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/205745/in-the-case-of-trying-to-kill-his-wife-husband-arrested)