---
title: " #arrest | വിദ്യാർഥിനിക്കുനേരെ നഗ്നത പ്രദർശനം;പൊലീസ് ഓഫീസറെ അറസ്റ്റ് ചെയ്തു"
english_title: "#Nudity #display on #student; #Police #officer #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/205313/nudity-display-on-student-police-officer-arrested"
published_at: "2024-05-15T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6644328448365_police.jpg"
keywords: []
---

#  #arrest | വിദ്യാർഥിനിക്കുനേരെ നഗ്നത പ്രദർശനം;പൊലീസ് ഓഫീസറെ അറസ്റ്റ് ചെയ്തു

> **Lead Summary:** **കളമശേരി :** കൊച്ചി സർവകലാശാലാ വിദ്യാർഥിനിക്കുനേരെ നഗ്നത പ്രദർശിപ്പിച്ചെന്ന പരാതിയിൽ സിവിൽ പൊലീസ് ഓഫീസറെ അറസ്റ്റ് ചെയ്തു.

## Article Content

**കളമശേരി :** കൊച്ചി സർവകലാശാലാ വിദ്യാർഥിനിക്കുനേരെ നഗ്നത പ്രദർശിപ്പിച്ചെന്ന പരാതിയിൽ സിവിൽ പൊലീസ് ഓഫീസറെ അറസ്റ്റ് ചെയ്തു.

കളമശേരി എആർ ക്യാമ്പിലെ അനന്തൻ ഉണ്ണി (30)യെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കളമശേരിയിൽനിന്ന് കുസാറ്റ് ക്യാമ്പസിലേക്കുള്ള റോഡിൽ സൗത്ത് കളമശേരി ജങ്ഷനുസമീപം വെള്ളാപ്പിള്ളി ഗേറ്റിനടുത്ത് തിങ്കൾ രാവിലെ 9.40 ഓടെയാണ് സംഭവം.

കുസാറ്റ് ക്യാമ്പസിൽ ബാലറ്റ് പെട്ടികൾ സൂക്ഷിച്ച സ്ട്രോങ് റൂമിന്റെ കാവൽ ഡ്യൂട്ടി കഴിഞ്ഞുവരുന്ന അനന്തൻ ഉണ്ണി കുസാറ്റിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിക്കുനേരെ നഗ്നത കാണിക്കുകയായിരുന്നു എന്നാണ് പരാതി.

വിദ്യാർഥിനി തിങ്കൾ ഉച്ചയോടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. വൈകിട്ടോടെ അറസ്റ്റ്‌ ചെയ്ത അനന്തൻ ഉണ്ണിയെ തിങ്കൾ രാത്രി ജാമ്യത്തിൽ വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/205313/nudity-display-on-student-police-officer-arrested)