---
title: "#nameboard | രജിസ്റ്റർ ചെയ്യാത്ത ഭൂമിയിൽ കെട്ടിടം ; കെ കരുണാകരൻ–-ഉമ്മൻചാണ്ടി സ്മാരക മന്ദിരത്തിന്റെ നെയിംബോർഡ് പൊളിച്ചുമാറ്റി കോണ്‍​ഗ്രസ്"
english_title: "#Building on #unregistered #land; #KKarunakaran--#Congress tore down the #nameboard of Ummanchandi #memorial building"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/205149/building-on-unregistered-land-kkarunakaran-congress-tore-down-the-nameboard-of-ummanchandi-memorial-building"
published_at: "2024-05-14T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6642ef6ba2fcf_namebroad.jpg"
keywords: []
---

# #nameboard | രജിസ്റ്റർ ചെയ്യാത്ത ഭൂമിയിൽ കെട്ടിടം ; കെ കരുണാകരൻ–-ഉമ്മൻചാണ്ടി സ്മാരക മന്ദിരത്തിന്റെ നെയിംബോർഡ് പൊളിച്ചുമാറ്റി കോണ്‍​ഗ്രസ്

> **Lead Summary:** കളമശേരി : രജിസ്റ്റര്‍ ചെയ്യാത്ത ഭൂമിയില്‍ കെ കരുണാകരൻ–- ഉമ്മൻചാണ്ടി സ്മാരകമന്ദിരം നിര്‍മിച്ചതിന് റവന്യു–- തദ്ദേശ വകുപ്പ് ഓംബുഡ്‌സ്‌മാൻ അന്വേഷണം ആരംഭിച്ചതോടെ കെ കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടെയും നെയിംബോര്‍ഡ് പൊളിച്ചുമാറ്റി കളമശേരി മണ്ഡലം കോണ്‍​ഗ്രസ്.

## Article Content

കളമശേരി : രജിസ്റ്റര്‍ ചെയ്യാത്ത ഭൂമിയില്‍ കെ കരുണാകരൻ–- ഉമ്മൻചാണ്ടി സ്മാരകമന്ദിരം നിര്‍മിച്ചതിന് റവന്യു–- തദ്ദേശ വകുപ്പ് ഓംബുഡ്‌സ്‌മാൻ അന്വേഷണം ആരംഭിച്ചതോടെ കെ കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടെയും നെയിംബോര്‍ഡ് പൊളിച്ചുമാറ്റി കളമശേരി മണ്ഡലം കോണ്‍​ഗ്രസ്.

നെയിംബോര്‍ഡ് പൊളിച്ചുമാറ്റി പുറമ്പോക്കിലെ അനധികൃത നിര്‍മാണത്തില്‍ പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. സൗത്ത് കളമശേരി ടിവിഎസ് കവലയ്ക്കും റെയില്‍വേ ലൈനിനും ഇടയിലുള്ള പുറമ്പോക്ക് ഭൂമിയില്‍ മാര്‍ച്ച് 20നാണ് സ്മാരകമന്ദിരം പ്രതിപക്ഷനേതാവ് ഉദ്ഘാടനം ചെയ്തത്.

ഇവിടെ കൃഷ്ണന്‍ ബാലകൃഷ്ണനും കുടുംബവുമാണ് താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ മരണശേഷം കുടുംബത്തിലെ ചിലരെ സ്വാധീനിച്ച് കോണ്‍​ഗ്രസ് നേതാവും കളമശേരി ന​ഗരസഭ മൂന്നാംവാര്‍ഡ് കൗണ്‍സിലറുമായ കെ എ അന്‍വറിന്റെ സഹോദരനുമായി കെ എ ഷാജര്‍ ഭൂമി തട്ടിയെടുക്കുകയായിരുന്നു.

ക്രയവിക്രയ അവകാശമില്ലാത്തതിനാൽ ഭൂമി രജിസ്റ്റർ ചെയ്തിരുന്നില്ല. നഗരസഭാ ജീവനക്കാരെ സ്വാധീനിച്ച് പഴയ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം തിരുത്തിയെടുത്താണ് കെട്ടിടമിരുന്ന സ്ഥലം സ്വന്തമാക്കിയത്. ഇതിനെതിരെ റവന്യു–-തദ്ദേശ വകുപ്പ് ഓംബുഡ്‌സ്‌മാൻ എന്നിവര്‍ക്കുൾപ്പെടെ സിപിഐ എം പരാതി നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/205149/building-on-unregistered-land-kkarunakaran-congress-tore-down-the-nameboard-of-ummanchandi-memorial-building)