---
title: "#KeepIndiaClean | തരംഗമായി ‘കീപ്പ്‌ ഇന്ത്യ ക്ലീൻ 2024’"
english_title: "'Keep India Clean 2024' in waves"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204925/keep-india-clean-2024-in-waves"
published_at: "2024-05-13T07:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66416d9baf1f9_keep.jpg"
keywords: []
---

# #KeepIndiaClean | തരംഗമായി ‘കീപ്പ്‌ ഇന്ത്യ ക്ലീൻ 2024’

> **Lead Summary:** **കൊച്ചി : ** അങ്കമാലി സ്വദേശിയായ ചിത്രകാരി സിന്ധു ദിവാകരൻ കഴിഞ്ഞവർഷം പുരോഗമന കലാസാഹിത്യസംഘം വേദിയിൽ വരച്ച ചിത്രം രാജ്യമാകെ ശ്രദ്ധനേടുന്നു.

## Article Content

**കൊച്ചി : ** അങ്കമാലി സ്വദേശിയായ ചിത്രകാരി സിന്ധു ദിവാകരൻ കഴിഞ്ഞവർഷം പുരോഗമന കലാസാഹിത്യസംഘം വേദിയിൽ വരച്ച ചിത്രം രാജ്യമാകെ ശ്രദ്ധനേടുന്നു.

കഴിഞ്ഞവർഷം വൈറ്റിലയിൽ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച ചിത്രകാരസംഗമത്തിലാണ്‌ ‘കീപ്പ്‌ ഇന്ത്യ ക്ലീൻ 2024' എന്ന ചിത്രം സിന്ധു ദിവാകരൻ വരച്ചത്‌. ഈ ചിത്രത്തിന്റെ ഗ്രാഫിക് വേർഷനാണ്‌ സമൂഹമാധ്യമങ്ങളിലടക്കം തരംഗമാകുന്നത്‌.

രാജ്യത്തെ പ്രമുഖ യുട്യൂബറായ ധ്രുവ് റാത്തി ഉൾപ്പെടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായ സിന്ധു ദിവാകരൻ കേരള ലളിതകലാ അക്കാദമി അവാർഡ് ജേതാവുമാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204925/keep-india-clean-2024-in-waves)