---
title: "#PlusOneadmission | ജില്ലയിൽ പ്ലസ്‌ വൺ പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി"
english_title: "#Preparations for #PlusOne #admission have #started in the #district"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204919/preparations-for-plusone-admission-have-started-in-the-district"
published_at: "2024-05-13T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664168eae31cf_admission.jpg"
keywords: []
---

# #PlusOneadmission | ജില്ലയിൽ പ്ലസ്‌ വൺ പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി

> **Lead Summary:** **കൊച്ചി :** ജില്ലയിൽ പ്ലസ്‌ വൺ പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. 16 മുതലാണ്‌ ഓൺലൈനായി അപേക്ഷ നൽകേണ്ടത്‌.

## Article Content

**കൊച്ചി :** ജില്ലയിൽ പ്ലസ്‌ വൺ പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. 16 മുതലാണ്‌ ഓൺലൈനായി അപേക്ഷ നൽകേണ്ടത്‌.

ജില്ലയിലെ വിദ്യാർഥികൾ പ്ലസ്‌ വൺ പ്രവേശനത്തിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. ഇഷ്ടമുള്ള കോമ്പിനേഷൻ തെരഞ്ഞെടുത്ത്‌ പഠിക്കാനുള്ള സീറ്റ്‌ നിലവിലുണ്ട്‌. എസ്‌എസ്‌എൽസി ഫലം വന്നപ്പോൾ ജില്ലയിൽ 32,216 പേരാണ്‌ ഉപരിപഠനത്തിന്‌ യോഗ്യത നേടിയത്‌.

ഹയർ സെക്കൻഡറി പ്രവേശനത്തിനായി സർക്കാർ, എയ്‌ഡഡ്‌, അൺ എയ്‌ഡഡ്‌ വിഭാഗങ്ങളിലായി 37,900 സീറ്റാണുള്ളത്‌. സർക്കാർ–-11,640, എയ്‌ഡഡ്‌–-20,460, അൺ എയ്‌ഡ  ഡ്‌–-5800 എന്നിങ്ങനെയാണ്‌ സീറ്റുകളുടെ എണ്ണം. ജില്ലയിൽ 209 ഹയർ സെക്കൻഡറി സ്കൂളുകളുണ്ട്‌.

സർക്കാർ സ്കൂൾ–-67, എയ്‌ഡഡ്‌–-92, അൺ എയ്‌ഡഡ്‌–-45, സ്‌പെഷ്യൽ–-ഒന്ന്‌, റസിഡൻഷ്യൽ–-ഒന്ന്‌, ടെക്‌നിക്കൽ–-മൂന്ന്. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിലായി 651 ബാച്ചുകളുണ്ട്‌. ഒരു ബാച്ചിൽ 50 വിദ്യാർഥികൾക്കാണ് പ്രവേശനം.

വിദ്യാർഥികളുടെ എണ്ണം കൂടിയാൽ സീറ്റ് അഞ്ചുശതമാനം വർധിപ്പിച്ച്‌ 55 ആക്കാം. വീണ്ടും കുട്ടികളുണ്ടെങ്കിൽ 10 ശതമാനം വർധിപ്പിച്ച്‌ 60 സീറ്റുവരെയാകാം. എയ്‌ഡഡ്‌, അൺ എയ്‌ഡഡ്‌ സ്കൂളുകളുടെ ആവശ്യപ്രകാരമാണ്‌ സീറ്റുകൾ വർധിപ്പിക്കുക.

കഴിഞ്ഞവർഷം ജില്ലയിൽ പ്ലസ്‌ വൺ പ്രവേശനം ആശങ്കയില്ലാതെ നടന്നുവെന്ന്‌ ഹയർ സെക്കൻഡറി ജില്ലാ കോ–-ഓർഡിനേറ്റർ എ ശങ്കരനാരായണൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204919/preparations-for-plusone-admission-have-started-in-the-district)