---
title: "#Complaint | മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചെന്ന പരാതി;പൊലീസ് അന്വേഷണം തുടങ്ങി"
english_title: "#Complaint that a #masked gang #broke into the #house and #attacked; #Police #started #investigation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204774/complaint-that-a-masked-gang-broke-into-the-house-and-attacked-police-started-investigation"
published_at: "2024-05-12T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664059de62866_policew.jpg"
keywords: []
---

# #Complaint | മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചെന്ന പരാതി;പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** **പത്തനംതിട്ട :** മെഴുവേലിയിൽ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**പത്തനംതിട്ട :** മെഴുവേലിയിൽ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മെഴുവേലിക്കടുത്ത് ആലക്കോടുള്ള പ്രിൻസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ആലക്കോട് സ്വദേശി പ്രിൻസിന്റെ വീട്ടുവളപ്പിൽ കയറിയാണ് മുഖംമൂടി സംഘം ആക്രമണം നടത്തിയത്.

ജനാലകൾ അടിച്ചുതകർത്ത സംഘം മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ആക്രമിച്ചു. സിസിടിവി ക്യാമറയും നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആറംഗ സംഘം അക്രമം നടത്തിയെന്നാണ് ഇലവുംതിട്ട പൊലീസിന്‍റെ എഫ്ഐആർ.

അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ തന്നെ ചില നിർണ്ണായക വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രതികളെയും അവർക്ക് പിന്നിലുള്ള വ്യക്തികളെയും അധികം വൈകാതെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204774/complaint-that-a-masked-gang-broke-into-the-house-and-attacked-police-started-investigation)