---
title: "#cameras | സ്‌മാർട്ട്‌ സിറ്റി പദ്ധതി;നഗരത്തിൽ 141 സ്ഥലങ്ങളിൽ 464 കാമറകൾ സ്ഥാപിച്ചു"
english_title: "#Smart #City #Project: #464 #cameras have been #installed at #141 #locations in the #city"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204758/smart-city-project-464-cameras-have-been-installed-at-141-locations-in-the-city"
published_at: "2024-05-12T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66404d4b0f753_camera.jpg"
keywords: []
---

# #cameras | സ്‌മാർട്ട്‌ സിറ്റി പദ്ധതി;നഗരത്തിൽ 141 സ്ഥലങ്ങളിൽ 464 കാമറകൾ സ്ഥാപിച്ചു

> **Lead Summary:** **കൊച്ചി :** കൊച്ചി സ്‌മാർട്ട്‌ മിഷൻ ലിമിറ്റഡി (സിഎസ്‌എംഎൽ)ന്റെ സ്‌മാർട്ട്‌ സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിൽ 141 സ്ഥലങ്ങളിൽ 464 കാമറകൾ സ്ഥാപിച്ചു.

## Article Content

**കൊച്ചി :** കൊച്ചി സ്‌മാർട്ട്‌ മിഷൻ ലിമിറ്റഡി (സിഎസ്‌എംഎൽ)ന്റെ സ്‌മാർട്ട്‌ സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിൽ 141 സ്ഥലങ്ങളിൽ 464 കാമറകൾ സ്ഥാപിച്ചു.

ബ്രഹ്മപുരം പ്ലാന്റ്‌ പരിസരത്തും കാമറകൾ സ്ഥാപിച്ചിട്ടുണ്ട്‌. അനധികൃത പ്രവേശനം, തീപിടിത്തം, വാഹനഗതാഗത നിരീക്ഷണം, മുഴുവൻ പ്ലാന്റിന്റെയും സമഗ്രമായ നിരീക്ഷണം എന്നിവ ഉറപ്പാക്കാൻ ബ്രഹ്മപുരത്ത് സ്ഥാപിച്ച കാമറകൾവഴി സാധിക്കും.

ശനിയാഴ്‌ച കൊച്ചിയിലെത്തിയ തദ്ദേശഭരണമന്ത്രി എം ബി രാജേഷ്‌ സ്‌മാർട്ട്‌ സിറ്റി പദ്ധതിയുടെ പുരോഗതി വിലയിരുത്തി.

ഇന്റലിജന്റ് സിറ്റി സർവൈലൻസ് സിസ്റ്റം (ഐസിഎസ്എസ്), ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ കമ്യൂണിക്കേഷൻ സെന്റർ എന്നിവയെക്കുറിച്ച്‌ ഉൾപ്പെടെ സിഎസ്‌എംഎൽ സിഇഒ ഷാജി വി നായരുമായി ചർച്ച നടത്തി. മേയർ എം അനിൽകുമാറും ഒപ്പമുണ്ടായി.

ഐസിഎസ്എസ് കൺട്രോൾ റൂമും മന്ത്രി സന്ദർശിച്ചു. ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്‌), ഫ്ലഡ് മാപ്പിങ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ കമ്യൂണിക്കേഷൻ സെന്ററിന്റെ പ്രവർത്തനങ്ങളും വിലയിരുത്തി.

പ്രവർത്തനങ്ങൾ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നേരത്തേ നൽകാനും താമസക്കാരെ സുരക്ഷാ ക്യാമ്പുകളിലേക്ക് സുഗമമായി ഒഴിപ്പിക്കാനും സഹായിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204758/smart-city-project-464-cameras-have-been-installed-at-141-locations-in-the-city)