---
title: "#Koothattukulam | തോട്ടിലേക്ക് മാലിന്യം ഒഴുക്കി ; വാടകമുറികൾ അടച്ചുപൂട്ടി  കൂത്താട്ടുകുളം നഗരസഭ "
english_title: "#Garbage was #thrown into the #stream; #Koothattukulam #Municipal #Corporation has #closed the #rental #rooms"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204563/garbage-was-thrown-into-the-stream-koothattukulam-municipal-corporation-has-closed-the-rental-rooms"
published_at: "2024-05-11T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663efd7812518_muncipal.jpg"
keywords: []
---

# #Koothattukulam | തോട്ടിലേക്ക് മാലിന്യം ഒഴുക്കി ; വാടകമുറികൾ അടച്ചുപൂട്ടി  കൂത്താട്ടുകുളം നഗരസഭ 

> **Lead Summary:** **കൂത്താട്ടുകുളം :** തോട്ടിലേക്ക് മാലിന്യം ഒഴുക്കുകയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയും ചെയ്ത വാടകമുറികൾ കൂത്താട്ടുകുളം നഗരസഭ അടച്ചുപൂട്ടി.

## Article Content

**കൂത്താട്ടുകുളം :** തോട്ടിലേക്ക് മാലിന്യം ഒഴുക്കുകയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയും ചെയ്ത വാടകമുറികൾ കൂത്താട്ടുകുളം നഗരസഭ അടച്ചുപൂട്ടി.

അശ്വതി ജങ്‌ഷനിൽ ഇതരസംസ്ഥാനക്കാർ താമസിച്ചിരുന്ന വാടകമുറികളാണ് നഗരസഭാ ആരോഗ്യവിഭാഗം സീൽ ചെയ്തത്.

പരാതിയെത്തുടർന്ന് നഗരസഭാ അധ്യക്ഷ വിജയ ശിവൻ, ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204563/garbage-was-thrown-into-the-stream-koothattukulam-municipal-corporation-has-closed-the-rental-rooms)