---
title: "#Murder | വീട്ടമ്മയുടെ കൊലപാതകം :  പ്രതിയുമായി തെളിവെടുപ്പ്‌ നടത്തി"
english_title: "#Murder of a #housewife: #Evidence was #taken with the #accused"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204556/murder-of-a-housewife-evidence-was-taken-with-the-accused"
published_at: "2024-05-11T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663ef93170ac3_murder.jpg"
keywords: []
---

# #Murder | വീട്ടമ്മയുടെ കൊലപാതകം :  പ്രതിയുമായി തെളിവെടുപ്പ്‌ നടത്തി

> **Lead Summary:** **കവളങ്ങാട് : ** അമ്മയെ കൊലപ്പെടുത്തിയ കേസിൽ കല്ലൂർക്കാട് കുഴുമ്പിൽത്താഴം വടക്കേക്കര ജിജോയുമായി പൊലീസ്‌ തെളിവെടുപ്പ്‌ നടത്തി.

## Article Content

**കവളങ്ങാട് : ** അമ്മയെ കൊലപ്പെടുത്തിയ കേസിൽ കല്ലൂർക്കാട് കുഴുമ്പിൽത്താഴം വടക്കേക്കര ജിജോയുമായി പൊലീസ്‌ തെളിവെടുപ്പ്‌ നടത്തി.

അടിവാട് വെളിയാംകുന്ന് കോളനിയിലെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പ് ഒരുമണിക്കൂറോളം നീണ്ടു. വെള്ളി രാവിലെ പതിനൊന്നോടെ കല്ലൂർക്കാട് എസ്‌എച്ച്‌ഒ രവി സന്തോഷിന്റെ നേതൃത്വത്തിലാണ്‌ പൊലീസ്‌ സംഘം പ്രതിയുമായെത്തിയത്‌.

ആയവന കല്ലൂർക്കാട് കുഴുമ്പിൽത്താഴം ഭാഗത്ത് വടക്കേക്കര കൗസല്യ ഭാസ്‌കരനെ (65) കഴുത്തിൽ ഷാൾ കുരുക്കിയാണ്‌ ഇളയമകൻ ജിജോ കൊലപ്പെടുത്തിയത്‌.

അഞ്ചിന്‌ വൈകിട്ടായിരുന്നു കൊലപാതകം.ഗ്രേഡ് എസ്‌ഐ എഡിസൺ മാത്യു, ജിഎഎസ്‌ഐ ഗിരീഷ്‌കുമാർ, കെ ആർ ബിനു, പോത്താനിക്കാട് എസ്‌ഐ ശരണ്യ എസ് ദേവൻ എന്നിവരും തെളിവെടുപ്പിനെത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204556/murder-of-a-housewife-evidence-was-taken-with-the-accused)