---
title: "#drowned | കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു "
english_title: "The #young man #drowned while ##taking a #bath"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204472/the-young-man-drowned-while-taking-a-bath"
published_at: "2024-05-10T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663e30af415d3_death.jpg"
keywords: []
---

# #drowned | കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു 

> **Lead Summary:** **മണ്ണാർക്കാട്:** മണ്ണാർക്കാട് കുരുത്തിച്ചാലിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു.

## Article Content

**മണ്ണാർക്കാട്:** മണ്ണാർക്കാട് കുരുത്തിച്ചാലിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു.

വാളാഞ്ചേരി സ്വദേശി തോട്ടത്തിൽ ജേക്കബിന്റെ മകൻ റോഹനാണ് (22) മരിച്ചത്. ഇന്നലെ രാവിലെയാണു കയത്തിൽ അകപ്പെട്ടത്.

സുഹൃത്ത് ഷിനാസിനൊപ്പം ബുള്ളറ്റിലാണ് ഇരുവരും കുരുത്തിച്ചാലിൽ എത്തിയത്. അട്ടപ്പാടിയിലേക്കു പോകുന്ന വഴി കുരുത്തിച്ചാലിൽ ഇറങ്ങുകയായിരുന്നു.

ഇരുവരും പുഴയിൽ കുളിക്കുന്നതിനിടെ റോഹൻ കയത്തിൽ അകപ്പെട്ടു. റോഹനെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഷിനാസ് ബഹളം വച്ചു. ഇതോടെയാണു നാട്ടുകാർ വിവരമറിയുന്നത്.

കുരുത്തിച്ചാലിലുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശികളായ സുഫിയാനും സൂര്യജിത്തും നാട്ടുകാരും ചേർന്ന് റോഹനെ കരയ്ക്ക് എത്തിച്ചു. പ്രഥമ ശുശ്രൂഷ നൽകിയശേഷം വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

വൈകിട്ട് നാലരയോടെ റോഹൻ മരിച്ചു. കുരുത്തിച്ചാലിൽ ജീവൻ പൊലിയുന്ന പതിമൂന്നാമത്തെ ആളാണ് റോഹൻ. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204472/the-young-man-drowned-while-taking-a-bath)