---
title: "#fire | അജ്ഞാതർ വീടിന് തീയിട്ടു;ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി"
english_title: "Unknown #persons set #fire to the house; a major #accident was avoided as no one was #present"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204359/unknown-persons-set-fire-to-the-house-a-major-accident-was-avoided-as-no-one-was-present"
published_at: "2024-05-10T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663db7b00177e_fire.jpg"
keywords: []
---

# #fire | അജ്ഞാതർ വീടിന് തീയിട്ടു;ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി

> **Lead Summary:** **പത്തനംതിട്ട :** വടശേരിക്കര പേഴുംപാറയിൽ അജ്ഞാതർ വീടിന് തീയിട്ടു. 17 ഏക്കർ കോളനിയിലെ ടി വീടിനാണ് അജ്ഞാതർ തീ വെച്ചത്.

## Article Content

**പത്തനംതിട്ട :** വടശേരിക്കര പേഴുംപാറയിൽ അജ്ഞാതർ വീടിന് തീയിട്ടു. 17 ഏക്കർ കോളനിയിലെ ടി വീടിനാണ് അജ്ഞാതർ തീ വെച്ചത്.

രാത്രി ഒരു മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ ബൈക്കിനും അജ്ഞാതർ തീയിട്ടു. ഈ സമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

തീപിടിത്തത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204359/unknown-persons-set-fire-to-the-house-a-major-accident-was-avoided-as-no-one-was-present)