---
title: "#Mangofestival | മാമ്പഴോത്സവം പ്രദർശന വിപണനമേള തുടങ്ങി"
english_title: "#Mango #festival #exhibition and #marketing #fair has started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204341/mango-festival-exhibition-and-marketing-fair-has-started"
published_at: "2024-05-10T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663dace22467c_mango.jpg"
keywords: []
---

# #Mangofestival | മാമ്പഴോത്സവം പ്രദർശന വിപണനമേള തുടങ്ങി

> **Lead Summary:** **നെടുമ്പാശേരി :** നാടൻ മാമ്പഴങ്ങളുടെ സംരക്ഷണവും വ്യാപനവും ലക്ഷ്യമാക്കി നെടുമ്പാശേരി ഫാർമേഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ മാമ്പഴോത്സവം പ്രദർശന വിപണനമേള തുടങ്ങി.

## Article Content

**നെടുമ്പാശേരി :** നാടൻ മാമ്പഴങ്ങളുടെ സംരക്ഷണവും വ്യാപനവും ലക്ഷ്യമാക്കി നെടുമ്പാശേരി ഫാർമേഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ മാമ്പഴോത്സവം പ്രദർശന വിപണനമേള തുടങ്ങി.

നെടുമ്പാശേരി പുത്തൻതോട് മാർച്ചന്റ്സ് ടവറിൽ ശനിവരെ മേള ഉണ്ടായിരിക്കും. പ്രിയൂർ, മൽഗോവ, സിന്ദൂരം, ചക്കര ഗുണ്ട്, കോശേരി, നീലൻ, മൂവാണ്ടൻ, അൽഫോൻസ, മല്ലിക, ബ്ലാക്ക് ആൻഡ്‌ വൈറ്റ് തുടങ്ങി നിരവധി നാട്ടുമാമ്പഴങ്ങളാണ് മാമ്പഴോത്സവത്തിലുള്ളത്.

ഇതോടൊപ്പം വനിതാ സ്വാശ്രയസംഘങ്ങളുടെ ചക്ക ഉൽപ്പന്നങ്ങളും മാങ്ങ ജ്യൂസുകളും ഒരുക്കിയിട്ടുണ്ട്. മേള പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ് ഉദ്ഘാടനം ചെയ്തു. ഫാർമേഴ്‌സ് സെന്റർ പ്രസിഡന്റ് എ വി രാജഗോപാൽ അധ്യക്ഷനായി.

മർക്കന്റയിൽ സൊസൈറ്റി പ്രസിഡന്റ് സി പി തരിയൻ, കെ ജെ പോൾസൻ, ടി എസ് മുരളി, സാലു പോൾ, കെ ജെ ഫ്രാൻസിസ്, പി പി ശ്രീവൽസൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204341/mango-festival-exhibition-and-marketing-fair-has-started)