---
title: "#accident | കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ രണ്ട് സ്കൂട്ടർ യാത്രികരും മരിച്ചു"
english_title: "Two #scooter #passengers #injured in #KSRTC bus #collision #die"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204255/two-scooter-passengers-injured-in-ksrtc-bus-collision-die"
published_at: "2024-05-09T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663ce4c53216e_ksrtc.jpg"
keywords: []
---

# #accident | കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ രണ്ട് സ്കൂട്ടർ യാത്രികരും മരിച്ചു

> **Lead Summary:** **ആലപ്പുഴ:** എടത്വയിൽ കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ രണ്ട് സ്കൂട്ടർ യാത്രികരും മരിച്ചു.

## Article Content

**ആലപ്പുഴ:** എടത്വയിൽ കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ രണ്ട് സ്കൂട്ടർ യാത്രികരും മരിച്ചു.

പൊടിയാടി പെരിങ്ങര സ്വദേശികളായ സോമന്‍, മോഹനന്‍ എന്നിവരാണ് മരിച്ചത്.

എടത്വ-തകഴി സംസ്ഥാന പാതയില്‍ കേളമംഗലം പറത്തറ പാലത്തിന് സമീപം ഇന്നലെ രാവിലെ 8 മണിക്കായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ നൂറ് മീറ്ററോളം നിരങ്ങി മാറിയാണ് നിന്നത്. സ്‌കൂട്ടറില്‍ നിന്ന് യാത്രക്കാര്‍ തെറിച്ചു വീണാണ് ഗുരുതര അപകടം സംഭവിച്ചത്.

തകഴിയിലെ തടിമില്ലിലെ പണിക്കാരാണ് ഇരുവരും. തിരുവല്ലയിലേക്ക് പോവുകയായിരുന്ന ചേര്‍ത്തല ഡിപ്പോയിലെ ബസാണ് ഇടിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204255/two-scooter-passengers-injured-in-ksrtc-bus-collision-die)