---
title: "#breakdown | ഇലക്‌ട്രിക്‌ ലൈൻ പൊട്ടിയതിനെത്തുടർന്ന്‌ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു"
english_title: "The #train #service was disrupted due to the #breakdown of the #electric #line"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204179/the-train-service-was-disrupted-due-to-the-breakdown-of-the-electric-line"
published_at: "2024-05-09T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c8c9698192_break.jpg"
keywords: []
---

# #breakdown | ഇലക്‌ട്രിക്‌ ലൈൻ പൊട്ടിയതിനെത്തുടർന്ന്‌ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** **കൊച്ചി :** ഇലക്‌ട്രിക്‌ ലൈൻ പൊട്ടിയതിനെത്തുടർന്ന്‌ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ബുധൻ വൈകിട്ടാണ്‌ സംഭവം.

## Article Content

**കൊച്ചി :** ഇലക്‌ട്രിക്‌ ലൈൻ പൊട്ടിയതിനെത്തുടർന്ന്‌ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ബുധൻ വൈകിട്ടാണ്‌ സംഭവം.

ശക്തമായ കാറ്റിൽ ഇടപ്പള്ളിക്കും ആലുവയ്ക്കും ഇടയിലാണ്‌ ഓവർഹെഡ് ഇലക്‌ട്രിക് ലൈൻ പൊട്ടിയത്‌. ഇതോടെ ഇരുദിശകളിലേക്കും ട്രെയിൻ ഗതാഗതം നിലച്ചു. യാത്രക്കാർ വലഞ്ഞു.

ജനശതാബ്ദി, ചെന്നൈ മെയിൽ, നിസാമുദീൻ സൂപ്പർ ഫാസ്റ്റ്, നിലമ്പൂർ–കോട്ടയം എക്സ്പ്രസ്, കണ്ണൂർ–എറണാകുളം ഇന്റർസിറ്റി ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകി. എറണാകുളം നോർത്ത്, ഇടപ്പള്ളി, കളമശേരി, ആലുവ, അങ്കമാലി, ചാലക്കുടി തുടങ്ങിയ സ്‌റ്റേഷനുകളിലായി ട്രെയിനുകൾ പിടിച്ചിട്ടു.

സാങ്കേതികവിഭാഗം ജീവനക്കാരെത്തി തകരാറ്‌ പരിഹരിക്കാൻ ശ്രമം നടത്തി. രാത്രി ഒമ്പതോടെ ആദ്യം തിരുവനന്തപുരം ഭാഗത്തേക്കുള്ള സർവീസ്‌ പുനരാരംഭിച്ചു. പിന്നീട്‌ ഷൊർണൂർ ഭാഗത്തേക്കും. ലൈൻ പൊട്ടിയതോടെ ട്രെയിനുകളുടെ സമയക്രമം തെറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204179/the-train-service-was-disrupted-due-to-the-breakdown-of-the-electric-line)