---
title: "#ThrikariyurShivanarayanan | ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു"
english_title: "ThrikariyurShivanarayanan, who was a #favorite among #elephant #lovers, #died"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204176/thrikariyurshivanarayanan-who-was-a-favorite-among-elephant-lovers-died"
published_at: "2024-05-09T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c89698ff46_elephant.jpg"
keywords: []
---

# #ThrikariyurShivanarayanan | ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു

> **Lead Summary:** **കോതമംഗലം :** ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന ശിവനാരായണൻ ഓർമയായി. ഒന്നരവര്‍ഷമായി പാദരോ​ഗം ബാധിച്ച് ചികിത്സയിലായിരുന്നു.

## Article Content

**കോതമംഗലം :** ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന ശിവനാരായണൻ ഓർമയായി. ഒന്നരവര്‍ഷമായി പാദരോ​ഗം ബാധിച്ച് ചികിത്സയിലായിരുന്നു.

തൃക്കാരിയൂർ കിഴക്കേമഠം സുദർശനകുമാറാണ് ഉടമസ്ഥന്‍. നിരവധി പൂരങ്ങളിൽ അണിനിരന്ന കൊമ്പന് ആരാധകരും ഏറെയാണ്‌. തൃക്കാരിയൂരിൽ ആനയെ കെട്ടിയിരുന്ന പറമ്പ്‌ ആനപ്പറമ്പ് എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.

ഇവിടെയും ആനയെക്കാണാൻ ദൂരെ ദിക്കിൽനിന്ന്‌ ആളുകളെത്തിയിരുന്നു. ശാന്തസ്വഭാവക്കാരനായിരുന്ന ശിവനാരായണന്റെ കാര്യങ്ങൾ തൃക്കാരിയൂരിലെ ഒരുകൂട്ടം ചെറുപ്പക്കാരാണ്‌ നോക്കിയിരുന്നത്‌. മദപ്പാടുള്ള നീരുകാലത്തുപോലും ആനയെ തലോടാൻ ഇവർക്ക്‌ കഴിയുമായിരുന്നു.

പൂരം സീസണിൽ മറ്റ് ആനകളിൽനിന്നാകാം പാദരോഗം പകർന്നതെന്നാണ്‌ നിഗമനം. വിദഗ്ധചികിത്സ നടത്തിയെങ്കിലും ബുധൻ പകൽ രണ്ടോടെ ചരിഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204176/thrikariyurshivanarayanan-who-was-a-favorite-among-elephant-lovers-died)