---
title: "#poscocase | പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം"
english_title: "16-year-old girl #assaulted by #youngman who #came to relative's house with #birthday #cake"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204165/16-year-old-girl-assaulted-by-youngman-who-came-to-relatives-house-with-birthday-cake"
published_at: "2024-05-09T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c823c2d2af_posco.jpg"
keywords: []
---

# #poscocase | പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം

> **Lead Summary:** **പത്തനംതിട്ട: ** പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. 

## Article Content

**പത്തനംതിട്ട: ** പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. 

പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനത്തിൽ പരിക്കേറ്റത്.

കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍‌കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസെടുത്തു.

പെൺകുട്ടിയുടെ ബന്ധുക്കൾ തേങ്ങ തുണിയില്‍ കെട്ടി തന്നെ അടിച്ചെന്നാണ് യുവാവ് പറയുന്നത്. കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചുവെന്നും ആക്ഷേപമുണ്ട്.

യുവാവിന്‍റെ ശരീരത്തില്‍ മർദ്ദനത്തിൽ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്. പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി എത്തിയപ്പോഴായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204165/16-year-old-girl-assaulted-by-youngman-who-came-to-relatives-house-with-birthday-cake)