---
title: " #injured | ഗ്രനൈറ്റ് ലോഡ് ഇറക്കുന്നതിനിടയിൽ അട്ടി മറിഞ്ഞുവീണ്‌ അതിഥിത്തൊഴിലാളിക്ക് പരിക്ക്"
english_title: "While #unloading #granite #load, pan #overturned and #injured #guest #worker"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204059/while-unloading-granite-load-pan-overturned-and-injured-guest-worker"
published_at: "2024-05-08T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663ba2013ba36_injured.jpg"
keywords: []
---

#  #injured | ഗ്രനൈറ്റ് ലോഡ് ഇറക്കുന്നതിനിടയിൽ അട്ടി മറിഞ്ഞുവീണ്‌ അതിഥിത്തൊഴിലാളിക്ക് പരിക്ക്

> **Lead Summary:** **കവളങ്ങാട് : ** പരീക്കണ്ണിയിൽ ഗ്രനൈറ്റ് ലോഡ് ഇറക്കുന്നതിനിടയിൽ അട്ടി മറിഞ്ഞുവീണ്‌ അതിഥിത്തൊഴിലാളിക്ക് പരിക്ക്.

## Article Content

**കവളങ്ങാട് : ** പരീക്കണ്ണിയിൽ ഗ്രനൈറ്റ് ലോഡ് ഇറക്കുന്നതിനിടയിൽ അട്ടി മറിഞ്ഞുവീണ്‌ അതിഥിത്തൊഴിലാളിക്ക് പരിക്ക്.

അസംകാരൻ ലദ്രുസിനാണ്‌ (24) പരിക്കേറ്റത്. ചൊവ്വ വൈകിട്ട് 4.30നാണ് സംഭവം. കോതമംഗലത്തുനിന്ന്‌ എത്തിയ അഗ്നി രക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ ഗ്രനൈറ്റ് ഇറക്കി ആളെ പുറത്തെടുത്ത്‌ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെത്തിച്ചു.

ഗ്രേഡ് എഎസ്ടി ഒ എം അനിൽകുമാർ, കെ എം മുഹമ്മദ് ഷാഫി, കെ പി ഷമീർ, ബേസിൽ ഷാജി, ഒ ജി രാഗേഷ്‌കുമാർ, സൽമാൻ ഖാൻ, കെ എം അഖിൽ, പി ബിനുകുമാർ, സി ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204059/while-unloading-granite-load-pan-overturned-and-injured-guest-worker)