---
title: "#MDMA | പൊലീസ്​ പിന്തുടരുന്നതിനിടെ എം.ഡി.എം.എ വലിച്ചെറിഞ്ഞ് സംഘം കടന്നുകളഞ്ഞു"
english_title: "While being #chased by the #police, the group #escaped by #throwing away the #MDMA"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/203810/while-being-chased-by-the-police-the-group-escaped-by-throwing-away-the-mdma-new"
published_at: "2024-05-07T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663a3c454e123_police.jpg"
keywords: []
---

# #MDMA | പൊലീസ്​ പിന്തുടരുന്നതിനിടെ എം.ഡി.എം.എ വലിച്ചെറിഞ്ഞ് സംഘം കടന്നുകളഞ്ഞു

> **Lead Summary:** **ചെ​ങ്ങ​മ​നാ​ട് :** ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ആ​ഡം​ബ​ര​കാ​റി​ൽ എം.​ഡി.​എം.​എ ക​ട​ത്തു​ക​യാ​യി​രു​ന്ന പ്ര​തി​ക​ൾ പൊ​ലീ​സി​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ശേ​ഷം ബാ​ഗ് വ​ലി​ച്ചെ​റി​ഞ്ഞ് ക​ട​ന്നു​ക​ള​ഞ്ഞു.

## Article Content

**ചെ​ങ്ങ​മ​നാ​ട് :** ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ആ​ഡം​ബ​ര​കാ​റി​ൽ എം.​ഡി.​എം.​എ ക​ട​ത്തു​ക​യാ​യി​രു​ന്ന പ്ര​തി​ക​ൾ പൊ​ലീ​സി​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ശേ​ഷം ബാ​ഗ് വ​ലി​ച്ചെ​റി​ഞ്ഞ് ക​ട​ന്നു​ക​ള​ഞ്ഞു.

ചെ​ങ്ങ​മനാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​ക്ക് സ​മീ​പം വ​ലി​ച്ചെ​റി​ഞ്ഞ ബാ​ഗി​ൽ​നി​ന്ന് 100 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. ദേ​ശീ​യ​പാ​ത ക​രി​യാ​ട് ഭാ​ഗ​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.20ഓ​ടെ​യാ​ണ് നാ​ട​കീ​യ സം​​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ആ​ഡം​ബ​ര​കാ​ർ പാ​ഞ്ഞു​വ​ന്ന​ത്. പൊ​ലീ​സ് ത​ട​ഞ്ഞെ​ങ്കി​ലും അ​തൊ​ന്നും വ​ക​വെ​ക്കാ​തെ അപാ​യ​പ്പെ​ടു​ത്തും​വി​ധം വാ​ഹ​നം കു​തി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​​​സു​കാ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ റൂ​റ​ൽ ജി​ല്ല ഡാ​ൻ​സാ​ഫ് ടീ​മും ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സും പി​ന്നി​ൽ അ​തി​വേ​ഗം പാ​യു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/203810/while-being-chased-by-the-police-the-group-escaped-by-throwing-away-the-mdma-new)