---
title: "#murder | ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു"
english_title: "A #middle-aged man #tried to commit #suicide by strangling his #wife and #daughter"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/203721/a-middle-aged-man-tried-to-commit-suicide-by-strangling-his-wife-and-daughter"
published_at: "2024-05-07T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639e4b517de6_murder.jpg"
keywords: []
---

# #murder | ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു

> **Lead Summary:** കൊല്ലം: കൊല്ലം പറവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീജു എന്നയാളാണ് ഭാര്യ പ്രീത , മകൾ ശ്രീനന്ദ എന്നിവരെ കൊലപ്പെടുത്തിയത്.

## Article Content

കൊല്ലം: കൊല്ലം പറവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീജു എന്നയാളാണ് ഭാര്യ പ്രീത , മകൾ ശ്രീനന്ദ എന്നിവരെ കൊലപ്പെടുത്തിയത്.

ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാ​ഗും (17) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ജീവനൊടുക്കാൻ ശ്രമിച്ച ശ്രീജുവും ആശുപത്രിയിലാണ്.

കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. മരിച്ച പ്രീത പൂതക്കുളം സഹകര ബാങ്കിലെ ആർ ഡി സ്റ്റാഫാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/203721/a-middle-aged-man-tried-to-commit-suicide-by-strangling-his-wife-and-daughter)