---
title: "#complaint | അഭിജിത്തിന്റെ ആത്മഹത്യ:  ആക്‌ഷൻ കൗൺസിൽ പരാതി നൽകി"
english_title: "Abhijith's #suicide: #Action #Council filed a #complaint"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/203646/abhijiths-suicide-action-council-filed-a-complaint"
published_at: "2024-05-07T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639b0e881988_compalint.jpg"
keywords: []
---

# #complaint | അഭിജിത്തിന്റെ ആത്മഹത്യ:  ആക്‌ഷൻ കൗൺസിൽ പരാതി നൽകി

> **Lead Summary:** ആലങ്ങാട് : തിരുവാല്ലൂർ പാലക്കപറമ്പിൽ അഭിജിത് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്‌ക്ക് പരാതി നൽകി.

## Article Content

ആലങ്ങാട് : തിരുവാല്ലൂർ പാലക്കപറമ്പിൽ അഭിജിത് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്‌ക്ക് പരാതി നൽകി.

തിരുവാല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ബിജെപി നേതാവിന്റെ നേതൃത്വത്തിൽ അഭിജിത്തിനെ മർദിച്ചിരുന്നു. ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.

മനോവിഷമവും ബിജെപി നേതാവിന്റെ ഭീഷണിയും മൂലമാണ്‌ അഭിജിത് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണ് കഴിഞ്ഞദിവസം ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് തുടർസമരങ്ങളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.

ആക്‌ഷൻ കൗൺസിൽ ചെയർമാൻകൂടിയായ ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്‌ പി എം മനാഫ്, ജനറൽ കൺവീനർ സുനിൽ തിരുവാല്ലൂർ, പി എസ് സുബൈർഖാൻ, കെ എ അൻഷാദ് എന്നിവരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്‌പി ഉറപ്പുനൽകിയതായി ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/203646/abhijiths-suicide-action-council-filed-a-complaint)