---
title: "#Karingachira | കരിങ്ങാച്ചിറ സെന്റ്‌ ജോർജ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിൽ നേർച്ചസദ്യ ഇന്ന്‌"
english_title: "#Mass #today at #Karingachira St. #George #Jacobite Syrian #Cathedral"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/203642/mass-today-at-karingachira-st-george-jacobite-syrian-cathedral"
published_at: "2024-05-07T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639ac79a6c27_sadhya.jpg"
keywords: []
---

# #Karingachira | കരിങ്ങാച്ചിറ സെന്റ്‌ ജോർജ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിൽ നേർച്ചസദ്യ ഇന്ന്‌

> **Lead Summary:** **തൃപ്പൂണിത്തുറ :** ജോർജിയൻ തീർഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ്‌ ജോർജ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന്റെ ഭാഗമായി ചൊവ്വാഴ്‌ച നേർച്ചസദ്യ നടക്കും.

## Article Content

**തൃപ്പൂണിത്തുറ :** ജോർജിയൻ തീർഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ്‌ ജോർജ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന്റെ ഭാഗമായി ചൊവ്വാഴ്‌ച നേർച്ചസദ്യ നടക്കും.

രാവിലെ 8.30ന് കണ്ടനാട് ഭദ്രാസനാധിപൻ മാത്യൂസ് മാർ ഈവാനിയോസിന്റെ മുഖ്യകാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന നടക്കും. പകൽ 11 മുതൽ ഏഴു കൗണ്ടറുകളിൽ നേർച്ചസദ്യ വിതരണം ചെയ്യും.

മുതിർന്നവർക്കും രോഗികൾക്കും പെരുന്നാൾ ഷെയർ എടുത്തിട്ടുള്ളവർക്കുമായി പ്രത്യേക കൗണ്ടറുകൾ ക്രമീകരിച്ചിട്ടുണ്ട്. പെരുന്നാളിന്റെ ഭാഗമായി ഇടവകയിലെ വീടുകളിൽ ഊട്ടുനേർച്ചയും നടന്നു.

വൈകിട്ട് ചങ്ങംപുത കുരിശുപള്ളിയിലേക്കുള്ള പ്രദക്ഷിണത്തെ തുടർന്ന് ആശീർവാദത്തോടെ പെരുന്നാൾ സമാപിക്കും.

പെരുന്നാൾ ചടങ്ങുകൾക്ക് വികാരിമാരായ സാംസൻ മേലോത്ത്, ഗ്രിഗർ കൊള്ളിനൂർ, ഷൈജു പഴമ്പിള്ളിൽ തുടങ്ങിയവരാണ്‌ നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/203642/mass-today-at-karingachira-st-george-jacobite-syrian-cathedral)